ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssk18011 (സംവാദം | സംഭാവനകൾ) (ോ)
മാറ്റം

അന്ന്,
    താഴേക്കു നോക്കിയ
    ദൈവത്തിനു തോന്നി
    ഞാനുണ്ടെന്ന കാര്യമേ
    ഇവർക്കറിയില്ലയോ
അഹന്തതയുടെ കുന്ത-
മുനയിൽ വിലസുന്ന
     മനുജരെ നോക്കി
    നിന്നു ദൈവം
ഇന്ന്,
 തഴേക്ക് നോക്കാനാവാതെ
മൊഴി കുഴങ്ങി നിന്നു
അലയൊലിക്കുന്ന നിലവി-
ളികളിലെങ്ങുമെങ്ങും
ദൈവമേ നീയാണ് രക്ഷ
നീമാത്രമാണ് രക്ഷ
എന്നുറക്കെപറഞ്ഞു
    ലോകം

ഹിബഷെറിൻ എം പി
10 എച്ച് ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത