കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വ കേരളം എന്റെ സ്വപനം

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('*ശുചിത്വ കേരളം എന്റെ സ്വപ്നം* ദൈവത്തിന്റെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ശുചിത്വ കേരളം എന്റെ സ്വപ്നം*
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് 'ശുചിത്വകേരളം എന്ന സ്വപ്നം' അവസ്ഥയിലേക്ക്   മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതി രമണീയ വും,  ഫലഭൂയിഷ്ഠ സമൃദ്ധമായ കേരളം,  പൊന്നുവിളയിക്കുന്ന മണ്ണ് ഇതൊക്കെയും ഇന്ന് കേരളത്തിൽ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ കാരണമായ ചില കാര്യങ്ങൾ പറയാം
ഒന്നാമതായി  ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്നും തന്നെയാണ്. നമ്മുടെ ശരീരവും മനസ്സും ഭവനവും പരിസരവും എല്ലാം ശുചിത്വം ഉള്ളതാണെന്ന് നാം ചിന്തിക്കേണ്ടിരിക്കുന്നു. രണ്ടാമതായി പരിസ്ഥിതി മലിനീകരണം, മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം വായു,  ജലം,  മണ്ണ്, ആഹാരം ഇവയെല്ലാം വിഷമായി  കഴിഞ്ഞു.  മൂന്നാമതായി മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ,  ഇതിനൊക്കെയും പ്രതിഫലനങ്ങൾ ഇന്ന് രോഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളി  ലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും  നമ്മളിൽ ദുരനുഭവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ നമ്മുടെ കേരളത്തിൽ എങ്ങനെ ശുചിത്വ കേരളവും ആയി മാറ്റിമറിക്കുവാൻ സാധിക്കുമെന്ന് നമുക്ക് കഴിയണം. അതിനായി മാറേണ്ടത് നമ്മൾ മലയാളികളുടെ ചിന്തകളും പ്രവർത്തനങ്ങളും ആണ്. നമ്മുടെ  വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദം ആകുന്ന രീതി ജൈവവളങ്ങൾ ആക്കി മാറ്റുക. പ്ലാസ്റ്റിക്കിനെ ഉപയോഗം കുറക്കുക, ആശുപത്രി മാലിന്യങ്ങൾ,  ഫാക്ടറി മാലിന്യങ്ങൾ,  അറവുശാലയിലെ മാലിന്യങ്ങൾ, തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതി കോട്ടം  വരാത്ത രീതിയിൽ സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. റോഡുകളിലും പരിസരങ്ങളിലും ചപ്പുചവറുകൾ വലിച്ചെറിയുന്നതും,  തുപ്പുന്നതും,  മലമൂത്രവിസർജനം നടത്തുന്നതും ദോഷകരമാണെന്ന് മനസ്സിലാക്കുക. മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. വനനശീകരണത്തി ലൂടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കൊപ്പം വന്യജീവികൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും   ഭീഷണിയാകുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ജലാശയങ്ങൾ കാത്തുസൂക്ഷിക്കുക. അത് മലിനമാകുന്നതും മണ്ണിട്ട് നികത്തുന്നതും മരങ്ങൾ വെട്ടി നിരപ്പാക്കുന്നതും നാശകരമാണെന്ന് തിരിച്ചറിയുക. ഒരു മരം വെട്ടുമ്പോൾ രണ്ടു തൈകൾ എങ്കിലും വെച്ചുപിടിപ്പിക്കുക." കേരം തിങ്ങും കേരള നാട് മലകൾ തിങ്ങും മലനാട്" ഇത് കവി പാടി പുകഴ്ത്തിയ സുന്ദര കേരളത്തിൽ നമ്മൾ കായും വരുംതലമുറകൾ കായും കാത്തുസൂക്ഷിക്കുവാൻ എന്റെ കേരളം ശുചിത്വ കേരളം എന്ന് പറയുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാകണം എന്ന് ആശംസിച്ചു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.
എന്ന്,
മുഹമ്മദ് മിർഷാദ്
3 A
കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ