ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskarthikapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കത്തിജ്വലിക്കുന്ന സൂര്യനും രാത്രിയിലേ അന്ധഗാരത്തിന് വെളിച്ചമേകുന്ന ചന്ദ്രനും ചെറിയ ചെടികളും തുടങ്ങി വൻവൃക്ഷങ്ങളും ജീവജാലങ്ങളും ഉള്ളതാണല്ലോ പരിസ്ഥിതി. വയലുകളും മലകളും തോടുകളും നദികളുമൊക്കെയുള്ള നമ്മുടെ പരിസ്ഥിതിയെ നാം തന്നെ നശിപ്പിക്കുകയാണ് വയലും മലയും തോടും നദിയുമൊക്കെ അകറ്റി അവിടെ വലിയ ഫ്ലാറ്റുകളും ഫാക്ടറികളും ഒക്കെ പണിയുകയാണ് ഇത് മൂലമാണ് പ്രളയവും ഉരുൾപ്പൊട്ടലും പേമാരിയും ഒക്കെ ഉണ്ടാകുന്നത്. വൻ വൃക്ഷങ്ങളുടെ വേര് മണ്ണിലുറച്ച് നിൽക്കുമ്പോൾ മണ്ണിൻ്റെ ബലം ഇരട്ടിയാകുന്നു. അത് മൂലം പ്രളയവും ഉരുൾപ്പെട്ട ലും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.പക്ഷെ നമ്മൾ കാശിനു വേണ്ടി തായ് വേരുള്ള വൃക്ഷങ്ങൾ വെട്ടി മാറ്റുന്നു. അതിനാൽ ഉരുൾപ്പെട്ട ലും ഉണ്ടാകുന്നു. ചപ്പുചവറുകൾ വലിച്ചെറിയുന്നതും പ്ലാസ്റ്റിക്ക് കത്തിക്കുന്നത് മൂലവും പ്രകൃതി മലിനമാകുന്നു. അതിനാൽ ആഗോള താപനം വർദ്ധിക്കുന്നു. നമ്മുക്ക് ശുചിത്ത്വമില്ലാത്തത് മൂലമാണ് അസുഖം ഉണ്ടാകുന്നത്. ലോകത്തെ മുഴവൻ വിറപ്പിച്ചു കൊണ്ട് ഒരു മഹാമാരി എത്തിയിരിക്കുകയാണ്. ആ മഹാമാരി കോ വിഡ് - 19( കൊറോണ വൈറസ്സ് ഡിസീസ്റ്റ് 2019) ലോകത്താകമാനം കൊറോണ വൈറസ്റ്റ് മൂലം ഒരു ലക്ഷത്തി അമ്പതിനായിരത്തോളം പേർ മരണമടഞ്ഞു. ഇതിനല്ലാം കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ്. നമ്മുക്ക് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് ശുചിത്വം പാലിച്ചുകൊണ്ട് മുന്നേറാം...

ആൽഫി
V-B ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം