ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറുന്ന പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറുന്ന പ്രകൃതി

ഈ ലോക്ക് ഡൗൺകാലത്തു നിരവധി മാറ്റങ്ങൾ നമ്മുടെസമൂഹത്തിലുണ്ടായി. ലോകം മുഴുവനും കൊറോണ ഭയത്തിലായിരിക്കുകയാണ്.ഒപ്പം നമ്മുടെ നാട് ലോക്ക് ഡൗണിലും. ദിവസങ്ങളോളം നാം വീട്ടിൽ തന്നെ തുടരുകയാണ്. ജനങ്ങൾ പുറത്തിറങ്ങുന്നില്ല. റോഡിൽ വാഹനങ്ങളില്ല. ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല.നാട് മുഴുവൻ നിശ്ചലമായിരിക്കുന്നു. ജനങ്ങൾ വീടുകളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു. പുസ്തകങ്ങൾ വായിച്ചും,ടി വി കണ്ടും, പാചകം ചെയ്തും സമയം തള്ളി നീക്കുന്നു. അതായത് ജനജീവിതം ആകെ മാറിപ്പോയിരിക്കുന്നു. മാറ്റം ജനങ്ങൾക്ക് മാത്രമല്ല. നമ്മുടെ ചുറ്റുപാടും ആകെ മാറിയിരിക്കുന്നു. മലിനമായിക്കൊണ്ടിരുന്ന നമ്മുടെ അന്തരീക്ഷം ഏറെക്കുറെ ശുദ്ധമായിരിക്കുന്നു.കാരണം വാഹങ്ങളുടെയും, ഫാക്ടറികളുടെയും അഭാവം കുറച്ചൊന്നുമല്ല വായുവിനെ ശുദ്ധമാക്കിയത്. പുഴകളിലേക്കു തള്ളുന്ന മാലിന്യങ്ങൾ കുറഞ്ഞു. കുറച്ചുനാളത്തേക്കെങ്കിലും കാട്ടിൽ മൃഗങ്ങൾക്കു സന്തോഷമായിരിക്കാം. കാരണം അവർക്കിടയിലേക്ക് മനുഷ്യർ ചെല്ലുന്നില്ലല്ലോ. അത് അവർക്ക് ആശ്വാസമാണ്. ഈയിടെ പത്രത്തിൽ പഞ്ചാബിലെ ഒരു സ്ഥലത്തു ഹിമാലയം ദൃശ്യമായത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. അവിടത്തെ ജനങ്ങൾ അത് കാണുന്നത് ആദ്യമായാണ്. കാരണം അന്തരീക്ഷമലിനീകരണം മാറിയപ്പോഴാണ് കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഹിമാലയം ദൃശ്യമായത്.പ്രകൃതിക്ക് തന്നെ ഇത് ഒരു സന്തോഷമുള്ള അവസ്ഥയാണ്. ഈ ലോക്ക് ഡൗൺ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നത് സത്യമാണ്. പക്ഷെ നമ്മുടെ അമ്മ ആയ പ്രകൃതി സന്തോഷിക്കാൻ അത് കാരണമായി. ഇടക്കെങ്കിലും ഇത്തരം അടച്ചിടലുകൾ നാടിനു നല്ലതാണെന്ന് ഇപ്പോൾ തോന്നുകയാണ് .

അനശ്വര.എസ്.എ
3 B ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം