കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി നീ തന്നെ സാക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('പ്രകൃതി നീ തന്നെ സാക്ഷി ഓരോ ജീവന്റെ തുടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതി നീ തന്നെ സാക്ഷി

ഓരോ ജീവന്റെ തുടിപ്പും 
പിറന്ന് വീഴുന്നതും ഈ ഭൂമിയിൽ 
പിച്ചവെച്ചും കളിച്ചും രസിച്ചും 
നടന്നതുമവൻ ഈ ഭൂമിയിൽ..
പച്ചവിരിച്ച പുൽമേടുകളും പുഴകളും നദികളും 
വൻ മലകളും കുന്നിൻ ചെരുവുകളും 
നീലാകാശവും കാർമേഘങ്ങളും
മരങ്ങളും ആയി അവന്
തണലേകിയതും ഈ പ്രകൃതി..
സ്വന്തം ജീവിത സൗകര്യത്തിനായ്
ഇന്നലെകളെ മറന്ന്
നീരുറവകളും  തണലേകിയ മരങ്ങളും ഇല്ലാതാക്കി 
നീ കെട്ടിപൊകുന്നതെല്ലാം കണ്ടു 
നിന്നതും ഈ പ്രകൃതി..
ഈ മണ്ണിടിച്ചലും വരൾച്ചയും 
പ്രളയവും എല്ലാം 
നാളെകളെ  കുറിച്ചുള്ള ഓർമപ്പെടുത്തലായി 
നിന്റെ മുന്നിൽ കാണിച്ചുതരുന്നതും 
ഈ പ്രകൃതി..
എന്നിട്ടും ചിന്തിക്കാത്ത മനുഷ്യാ 
നീ നാളെ ചേർന്ന് അലിയുന്നതും 
ഈ മണ്ണിൽ അതിനും സാക്ഷിയായ് 
ഈ പ്രകൃതി..
                             യസ്‌ന ഫാത്തിമ .വി.വൈ 
                                  3rd .എ
                              കോൺകോർഡ് ഹയർ 
                              സെക്കൻഡറി സ്കൂൾ