സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക്കൊന്ന

വരുൺ ചേട്ടാ ... ഇന്നെങ്കിലും ഒന്നു പുറത്തിറങ്ങാൻ പറ്റുമോ? നീണ്ട 20 ദിവസം കഴിഞ്ഞു വീട്ടുതടങ്കലിലായിട്ട്. അതിനു മറുപടിയായി കിരൺ ഇപ്രകാരം പറഞ്ഞു. അതിനെന്താ എത്രയോ പേർ ഈ ഭൂമിയിൽ നിന്ന് മൺമറഞ്ഞുപോയി. ഉറവർക്കും ഉടയവർക്കും ഒരു നോക്കു കാണുവാൻ കഴിയാതെ ... നമുക്ക് ജീവനോടെയിരിക്കാൻ സാധിച്ചല്ലോ അതിന്‌ദൈവത്തിനു നന്ദി പറയാം കിരൺ ഒന്നും ഉരിയാടിയില്ല. ആട്ടെ കിരൺ നിനക്ക് ഇന്ന് പുറത്തിറങ്ങാൻ മോഹം വരുൺ ചോദിച്ചു. ചേട്ടാ ഏപ്രിൽ മാസമല്ലേ ? അതിനെന്താ പ്രത്യേകത. ചേട്ടാ കണിക്കൊന്നകളല്ലാം പൂവിട്ട് സുന്ദരിയായി നിൽക്കുന്നുണ്ടാകും ഓഹോ അത് ക്കണാൻ മോഹമല്ലേ അത് അടുത്ത വർഷവും വിടരും അപ്പോൾ നന്നായി ആസ്വദിക്കാം വരുൺ പറഞ്ഞു. ഈ കഠിനമായ വേനൽക്കാലത്ത് ഒരില പോലുമില്ലാതെ മുഴുവനും പൂത്തു നിൽക്കുന്നതു ഒരു അത്ഭുതമല്ലേ ചേട്ടാ . എടോ കിരണേ ഓരോ കാലവും പ്രതീക്ഷയോടെ മുമ്പോട്ട് പോകുവാൻ നമ്മെ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ നമ്മുടെ മുമ്പിൽ ഉണ്ടാകും. അതൊക്കെ കണ്ണു തുറന്നു കാണാൻ അവന് കണ്ണില്ലല്ലോ? വരുൺ ചേട്ടാ എനിക്ക് കണ്ണുണ്ട് .ഞാൻ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലാണ് അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ? നീ അതിന്റെ ബാഹ്യ സൗന്ദര്യം കാണുന്നു. ഞാനോ ആന്തരിക സൗന്ദര്യവും വരുൺ ചേട്ടാ ഒന്നു തെളിച്ചു പറഞ്ഞു തരുമോ എന്റെ കിരണേ നോക്കു നിന്റെ ചുറ്റുപാടുകൾ. മിക്ക സസ്യങ്ങളും വാടി തളർന്നിരിക്കുന്നു. ചിലതുകരിഞ്ഞുണങ്ങി. ഇവയിൽ പലതും നല്ല പുഷ്പങ്ങളും ഫലങ്ങളും നൽകിയവരാണ്. ഇവരുടെ അടുത്തു കൂട്ടുക്കൂടാൻ എൽ യോ പേർ ചേക്കേറാൻ എത്രയോ പേർ പാവം കണിക്കൊന്നയ്ക്ക് അവഗണനയും ഒ പ്പെടുത്തലും മാത്രം. പാവമല്ലേ ചേട്ടാ.. പക്ഷേ ആ വേദന അവളിൽ ആഴമേറിയ മുറിവുണ്ടാക്കി. ആ മുറിവ് അവളെ കരുത്തുറ്റവളാക്കി. വേനലിന്റെ ചൂട് അവളുടെ ശിരസ്സിൽ പതിച്ചപ്പോൾ അവൾ ആ പാദചൂഢം സ്വർണ്ണ വർണ്ണമായി സർവ്വാംഗ മോഹിനിയായി തലയുയർത്തി നിന്നു. മറ്റുള്ളവരുടെ കണ്ണിനും ഹൃദയത്തിനും ആനന്ദകരമായി... ജീവജാലങ്ങളുടെ ജീവിതപൂർത്തികരണത്തിനായ്. അവളുടെ ഒരു കടാക്ഷത്തിനായ് എല്ലാവരും മോഹിക്കുന്നു. കിരണേ എല്ലാ ദുഃഖത്തിനു പിന്നിലും ഒരു സ്വർണ്ണതിളക്കമുണ്ട്. ചേട്ടാ ഈ ലോക്ക് ഡൗണിന്റെ പിന്നിലും ഒരു സ്വർണ്ണതിളക്കമുണ്ടോ? നീ ഈ കാലം ആർജ്ജിച്ചെടുത്ത മൂല്യങ്ങളുടെ ആകെ തുകയ്ക്കനുസരിച്ചായിരിക്കും ആ തിളക്കം കിരൺ നിശബ്ദനായി.

ജിനു R
5A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ