കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ കൊറോണയുടെ സന്ദേശം

12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ സന്ദേശം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ സന്ദേശം


ലോകം മുഴുവനും കൊറോണ എന്ന കൊച്ചു വൈറസിനെ ഭയപ്പെട്ടിരിക്കുകയാണല്ലോ? ഈ ലോക്ക്ഡൗണിൽ ഭയപ്പെട്ടും ജാഗ്രത പാലിച്ചും വീട്ടിനുള്ളിൽ കഴിയുമ്പോൾ നാം ചിലതൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതശൈലി മാറ്റിയെടുക്കണമെന്ന് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുകയാണ്..

രണ്ടുമാസം മുൻപുള്ള നമ്മുടെ ജീവിതരീതിയൊന്ന് ഓർത്തുനോക്കാം.. കുടുംബത്തിന്റെ കൂടെ ഭക്ഷണം കഴിക്കാനോ ഫോൺ താഴെ വച്ച് കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനോ സമയമില്ലായിരുന്നു. എന്തിനും ഏതിനും തിരക്ക്!

മാളുകളിൽ, ആശുപത്രികളിൽ, റോഡിൽ എവിടെ നോക്കിയാലും തിരക്കു പിടിച്ച് ഓടുന്നവരെ മാത്രമേ നമുക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ. പ്രകൃതി നമ്മുടെ അമ്മയാണ്... സ്നേഹമാണ്. ആ അമ്മക്ക് എന്താണ് നമ്മൾ തിരിച്ചു നൽകിയത്? മാലിന്യങ്ങൾ വലിച്ചെറിഞ്ഞും, താങ്ങാനാവാത്ത ഉയരത്തിൽ കെട്ടിടങ്ങൾ പണിഞ്ഞും, പുഴ, തോട്, നദി എന്നിവയെ മലിനപ്പെടുത്തിയും, വയലുകൾ നികത്തിയും, ശുദ്ധ വായുവിൽ വിഷം നിറച്ചും പ്രകൃതിയെ നമ്മൾ കൊല്ലാതെ കൊല്ലുകയായിരുന്നില്ലേ.....

ഇന്നത്തെ നമ്മുടെ അവസ്ഥ എന്താണ്? എല്ലാ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് കളിച്ചും, ചിരിച്ചും, കഴിച്ചും, സമയം ചെലവഴിക്കുന്നു. ഇതിനോടൊപ്പം തന്നെ കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതായത് നമ്മളോരോരുത്തരും സ്വാർത്ഥത വെടിഞ്ഞ് നന്മയിലേക്ക് കൂടുതൽ തിരിയുന്നു.

ആർഭാടങ്ങളില്ലാതെ ആഘോഷങ്ങൾ ലളിതമാക്കാമെന്നും ഹോട്ടൽ ഭക്ഷണം കൂടാതെ ജീവിക്കാൻ കഴിയുമെന്നും ഇത്രയധികം തിരക്കുകൾ ആവശ്യമില്ലാത്തവയാണെന്നും ഈ കാലം നമ്മെ പഠിപ്പിക്കുന്നു.

ലളിത ജീവിതത്തെയും നന്മയെയും ശുചിത്വ ശീലത്തെയും നാം കൈവിടാതെ കൂട്ടണം.



Farha A
5 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം