ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/സ്നേഹമുള്ളവർ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹമുള്ളവർ
ദൂരെ ഒരു ഗ്രാമമുണ്ടായിരുന്നു. തോടും പുഴയും  വൃക്ഷങ്ങളും ചെടികളും ഒക്കെ ഉള്ള വലിയ ഗ്രാമം. മലനിരകൾക്ക് അപ്പുറത്ത് ഏതോ ഒരു ശക്തിയുണ്ട്, തങ്ങളുടെ ജീവൻ സംരക്ഷിക്കുന്നത് ആ ശക്തിയാണ് എന്നാണ് ആ ഗ്രാമത്തിലെ പാവം ഗ്രാമവാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ പരിസ്ഥിതിയെ അവർ വളരെ സ്നേഹിച്ചിരുന്നു എന്നും രാവിലെ ഉണരുമ്പോഴും ഉറങ്ങുന്നതിനു മുമ്പും പ്രാർത്ഥിക്കുമായിരുന്നു. തങ്ങൾക്ക്  ആവശ്യമായ ആഹാരസാധനങ്ങളും മറ്റു വസ്തുക്കളും അവർ തന്നെയാണ് കൃഷിചെയ്ത് ഉണ്ടാക്കിയിരുന്നത്. വിദ്യയോ  മറ്റു കാര്യങ്ങളോ അവർ അഭ്യസിച്ചിരുന്ന ഇല്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം പരിഷ്കാരികൾ ആയ കുറെ ആൾക്കാർ എത്തി ആ ഗ്രാമത്തെ പൂർണ്ണമായും നശിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതൊന്നുമറിയാതെ നിഷ്കളങ്കരായ ഗ്രാമീണർ ആഥിത്യമര്യാദകളോടെ അവരെ സ്വീകരിച്ചു. പട്ടണത്തിലേക്ക് പോകുമ്പോൾ വഴിതെറ്റി അവിടെ എത്തി എന്ന് ആണ് അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ഇത് വിശ്വസിച്ചിരുന്ന ഗ്രാമവാസികൾ അവർക്ക് വിശ്രമ സ്ഥലവും ഒരുക്കി. രണ്ടുദിവസം കഴിഞ്ഞപ്പോൾ രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഗ്രാമവാസികൾ ഉണർന്നു നോക്കുമ്പോൾ അതാ തങ്ങളുടെ അതിഥികൾ മരങ്ങൾ വെട്ടി മുറിക്കുന്നു ഓടിക്കൂടിയ ഗ്രാമവാസികൾ അവർ മുറിക്കുന്നത് അത് തങ്ങളുടെ ആഹാരം  ആണെന്നും  ജീവവായു ആണെന്നും കരഞ്ഞു പറഞ്ഞു. അവർ അത് വകവയ്ക്കാതെ പണി തുടർന്നു എന്നാൽ ഇവരേക്കാൾ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന ഗ്രാമീണർ അവരോട് എതിർക്കുന്നു പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത അവരോട് പറഞ്ഞു മനസ്സിലാക്കി. തങ്ങളുടെ തെറ്റു മനസ്സിലാക്കിയ പട്ടണവാസികൾ നന്ദിയും പറഞ്ഞ് ആ ശാന്തസുന്ദരമായ ഗ്രാമം വിട്ടു പോയി .
ആൻസി പി
5A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ