എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും
പരിസ്ഥിതിയും ശുചിത്വവും
ഒരു ദിവസം ഞാൻ കടയിലേക്ക് പോകുന്ന വഴിയിൽ ഒരു വലിയ കല്ലെടുത്ത കുഴി കണ്ടു. ആ കുഴിയിൽ നിറയെ പഴകിയ വീടു പൊളിച്ച അവശിഷ്ടങ്ങളും അതിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങളുമായിരുന്നു കാണാൻ കഴിഞ്ഞത്.അതു കണ്ടപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും അത് ശുചിത്വ മില്ലായിമയും പരിസ്ഥിതി ക്ക് മോശമാണെന്നും എന്റെ ടീച്ചർ എനിക്ക് പഠിപ്പിച്ചു തന്നതാണ് എനിക്ക് ഓർമ്മ വന്നത്.ഞാൻ എന്റെ ഉപ്പയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കണ്ടത് ഇതു പോലെ റോഡ് സൈഡിൽ പ്ലാസ്റ്റിക് കെട്ടുകളാണ്.ഞാൻ ഉപ്പയോട് ചോദിച്ചപ്പോൾ പറഞ്ഞത് അത് വീടുകളിലേയും കട കളിലേയും മാലിന്യങ്ങളെന്നാണ്.ഇങ്ങനെ മാലിന്യങ്ങൾ റോഡ് സൈഡിലും പരിസരത്തും വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വളരെയധികം മോശമാണ്.ഇപ്പോഴും മനുഷ്യർ കണ്ണ് തുറന്നിട്ടില്ല.ഇങ്ങനെ പോയാൽ നമ്മളും നമ്മുടെ നാടും നമുക്ക് നഷ്ടമാകും.ഇപ്പോൾ പ്ലാസ്റ്റിക് കവറുകൾ ചാക്കുകളിലാക്കി വീടുകളിൽ സുക്ഷിച്ച് പഞ്ചായത്തുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യ ങ്ങൾ എടുക്കാൻ വരുന്ന വരുടെ കയ്യിൽ കൊടുക്കാനുള്ള നിയമം നടപ്പിലിക്കി വരുന്നുണ്ട്.അതുകൊണ്ട് ഒരു പരിതിവരെ മാലിന്യ ങ്ങൾ വലിച്ചെറിയുന്നത് തടയാൻ പറ്റി.
|