ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷംമാലിന്യമുക്ത കേരളം /
മാലിന്യ മുക്തകേരളം
നമ്മുടെ പ്രകൃതി കാത്തുസൂക്ഷികേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.നാം ഓരോത്തരും അതിനായി പരിശ്രമിക്കണം.കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർധനവാണ് നിയന്ത്രണ വിധേയമായിരുന്ന പല വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്.കൂടാതെ മലിനജലം കെട്ടികിടക്കുന്നതും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.മഞ്ഞപ്പിത്തം,മലമ്പനി,എലിപ്പനി,ഡെങ്കിപ്പനി,പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങളും ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയായ കോറോണയുടെ ഉത്ഭവവും വ്യാപനവും ശുചിത്വമില്ലായ്മയുടെ പരിണിത ഫലമാണ്,ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതിയിലാണ് ഇന്ന് കേരളം,എന്നിരുന്നാലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ വലിയ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിനും പൊതുശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത് .ആരും കാണാതെ മാലിന്യം റോഡ് അരികിൽ തള്ളുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന മലയാളി തന്റെ കപട സാംസ്‌കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്?ഈ അവസ്ഥക്ക് മാറ്റം വന്നേ തീരു,ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയണം.ഈ സ്ഥിതി പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങി,നമ്മുടെ കൊച്ചുകേരളത്തെ മാലിന്യ മുക്ത കേരളമാക്കി മാറ്റാൻ പ്രയത്‌നിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ