ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സൂര്യൻ/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
അമ്മു ഇന്നും പതിവു പോലെ രാവിലെ എുന്നേറ്റു.ശ്ശൊ! സ്‍കൂളില്ലാതായിട്ട് ദിവസങ്ങളായി.വാർഷികാഘോഷവും പരീക്ഷയും ഒന്നും തന്നെയില്ല.ആകെ ബോറടിച്ചു.അവൾ കട്ടിലിൽ നിന്നു എഴുന്നേറ്റു.പ്രഭാതകൃത്യങ്ങൾ ചെയ്‍തു. ശേഷം അവൾ ഒരു ചായയുമെടുത്ത് ഉമ്മറത്തേക്ക് പോയി.അപ്പോൾ അച്ഛൻ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു. എന്താ അമ്മൂട്ടീ... വീട്ടിലിരുന്ന് ബോറടിച്ചോ ? അവൾ പതിവ് പോലെ ചിരിച്ചു.എന്നിട്ടവൾ പത്രം നോക്കി.പത്രം മുഴുവൻ കൊറോണയെന്ന മഹാമാരിയെ കുറിച്ചുളള വാർത്തയായിരുന്നു.ഈ രോഗം കാരണം എത്ര പേരാണ് മരണപ്പെട്ടത്. ലോകം മുഴുവൻ നിശ്‍ചലമായി.ഒരുപാട് പേർ നിരീക്ഷണത്തിലും കഴിയുന്നു.ഇനിയും വെറുതെ സമയം കളയാൻ പറ്റില്ല.എന്തെങ്കിലും ചെയ്യണം.അവൾ ചിന്തിച്ചു. അവൾ അച്ഛനോട് പറഞ്ഞ് കടയിൽ നിന്നും നിത്യോപയോഗ സാധനങ്ങളും ഹാന്റ്‍വാഷും മാസ്ക്കുകളും വാങ്ങിച്ചു.എന്നിട്ടത് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും സമൂഹ അടുക്കളയിലേക്കും നൽകി. ഈ കാര്യമറിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും ,ജില്ലാ കളക്ടറും അവളെ അഭിനന്ദിച്ചു.ഇതറിഞ്ഞ അച്ഛനും അമ്മയും അവളെയോർത്ത് അഭിമാനിച്ചു.
|