ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ ലോക്ക് ഡൗൺ
ലോക ചരിത്രത്തിൽ ഈ അടുത്ത കാലങ്ങളിൽ ഒന്നും നാം കേൾക്കുക പോലും ചെയ്യാത്ത രീതിയിലുള്ള ഒരു മഹാമാരിയെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. എല്ലാവിധ ആധുനിക സാങ്കേതിക വിദ്യയുടെ കൊടുമുടിയിലെത്തുകയും ലോകത്തെ ഏതൊരു പ്രതിസന്ധി ഘട്ടത്തെയും പ്രതിരോധിക്കാൻ ഞങ്ങൾ പ്രാപ്തരാണ് എന്ന അഹങ്കാര ബുദ്ധിയെയാണ് മനുഷ്യന്റെ നഗ്നനേത്രം കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് കീഴടക്കിക്കളഞ്ഞത്. കൊറോണ ( covid 19 ) എന്ന ഒരു വൈറസിനു മുമ്പിൽ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിൽ മത്സരബുദ്ധി കാണിച്ചിരുന്ന ലോക ജനത ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്.ഈ വൈറസ് മൂലം നിലവിൽ ലോകത്ത് ഒന്നര ലക്ഷത്തിൽ അധികം ആളുകൾ മരിക്കുകയും ലക്ഷക്കണക്കിനാളുകൾ രോഗബാധിരാവുകയും ചെയ്തിട്ടുണ്ട്. മുൻ ചരിത്രത്തിൽ covid 19ക്കാൾ വലിയ മാരക രോഗങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. ലോക ചരിത്രത്തിൽ തന്നെ Black Death എന്നറിയപ്പെടുന്ന 1347-52 കാലഘട്ടത്തിൽ 40 കോടി ലോക ജനസംഖ്യയിൽ 10 കോടി ജനങ്ങൾ ഈ രോഗം കാരണം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ലോകത്തെ മുഴുവനും നിശ്ചലാവസ്ഥയിലേക്ക് മൂക്ക് കുത്തിച്ച ഈ മഹാമാരിയുടേയും ഉറവിടം ചൈനയാണെന്ന് പറയപ്പെടുന്നു. ലോകത്ത് 5000 ൽ അധികം വൈറസും കണ്ടെത്തിയിട്ടുണ്ട് ഇതിൽ മിക്കതിന്റെയും ഉറവിടം ചൈനയാണത്രേ.ഇതിന് കാരണമായി നിരീക്ഷകർ പറയുന്നത് ചൈനക്കാരുടെ വഴിവിട്ട ഭക്ഷണ രീതിയെയാണ്. ഓരോ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള മഹാമാരികൾ ഉണ്ടായതായി ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ഈ കൊറോണക്കാലത്തെ നമ്മുടെ ആത്യന്തിക ലക്ഷ്യം ഈ മഹാമാരിയിൽ നിന്നും നമ്മുടെ ലോകം രക്ഷ നേടി പഴയ രീതിയിലുള്ള ജീവിതം സാധ്യമാവലാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ ഇതിനെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ മുഴുവനും പറയുന്ന ഒരേയൊരു മാർഗം നമ്മുടെ ഗവൺമെന്റ് നമ്മോട് നിർദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെയിരിക്കുക അത് നാം കൃത്യമായി പാലിക്കുക തന്നെ വേണം.നിയമം അനുസരിക്കാനുള്ളതാണ്, നിരസിക്കാനുള്ളതല്ല.കൊറോണയും ലോക്ക് ഡൗണും നമുക്ക് തന്ന പാഠങ്ങൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വീണ്ടും ഒരു നിഷ്ക്കളങ്കമായ ജീവിതം നാം അനുഭവിച്ചറിഞ്ഞിരിക്കുകയാണ്. ഇനി നാം ഒറ്റക്കെട്ടായി ഇറങ്ങണം, നിയമത്തെ അനുസരിക്കണം.ഈ നിഷ്ക്കളങ്കതയുടെ ലോക്കഴിക്കാൻ..........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- WAYANAD ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- MANANTHAVADY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- WAYANAD ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- WAYANAD ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- MANANTHAVADY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- WAYANAD ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ