സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/എൻ്റെ ഭംഗിയുള്ള തോട്ടം
എൻ്റെ ഭംഗിയുള്ള തോട്ടം
ഒരിക്കൽ രാമു എന്ന് പേരുള്ള ഒരു കുട്ടി പട്ടണത്തിൽ താമസിച്ചിരുന്നു. അവൻ്റെ വീടിൻറെ പുറകിൽ ഒരു തോട്ടമുണ്ടായിരുന്നു. തോട്ടത്തിൽ പൂക്കളും ചെടികളും പിന്നെ ഒരു വലിയ ആപ്പിൾ'മരവും ഉണ്ടായിരുന്നു. എന്നും അവൻ ആ മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് കളിക്കുമായിരുന്നു. അവന് വിശക്കുമ്പോൾ മധുരമുള്ള ആപ്പിൾ കഴിയ്ക്കും. കാലം ഏറെ കഴിഞ്ഞു. ആപ്പിൾ മരത്തിനു വയസ്സായി . മരത്തിൽ ആപ്പിൾ ഒന്നും 'കായ്ച്ചില്ല. അതു കൊണ്ട് മരം മുറിച്ച് ഒരു കട്ടിൽ ഉണ്ടാക്കാൻ രാമു തീരുമാനിച്ചു. എന്നാൽ മരത്തിൽ താമസിച്ചിരുന്ന തേനീച്ച, അണ്ണാൻ, മുയൽ, കിളികൾ എന്നിവർ മരം മുറിക്കുന്ന രാമുവിൻ്റെ ചുറ്റിലും നിന്നു. എന്നിട്ട് പറഞ്ഞു ഈ മരം മുറിക്കരുത്. ഇത് ഞങ്ങളുടെ വീടാണ്. ഈ മരം നിനക്ക് കുട്ടിക്കാലത്ത് കുറേ ആപ്പിൾ നൽകിയിട്ടുണ്ട്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കൊണ്ട് മനുഷ്യർക്ക് ശുദ്ധവായുപോലുമില്ല. അതു കൊണ്ട് നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കണം. അങ്ങനെ നാം പ്രകൃതിയെ സുന്ദരമാക്കണം. നല്ല നാളേക്കു വേണ്ടി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. തിന്മയെ എതിർക്കുന്ന കുട്ടികളായി വളരാം. കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടായി മാറ്റാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ