ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണക്കാലം-കഥ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) (add)
ഇത് കൊറോണ കാലം -കഥ

മാർച്ച് അവസാനം മുതൽ നമ്മൾ ലോക്ഡൗണിലാണ്. പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ അവധിയായിരുന്നെങ്കിൽ എന്നാലോചിക്കുമായിരുന്നു. ഇപ്പോൾ വീട്ടിലിരുന്ന് ബോറടിച്ചു തുടങ്ങി. എങ്ങനെയെങ്കിലും സ്കൂൾ തുറന്നു കിട്ടിയാൽ മതിയെന്നായി.ടി.വി, ഫോൺ, കളി, വായന, ഭക്ഷണം, ഉറക്കം എന്നിങ്ങനെ ഒരു ടൈംടേബിളായി. അങ്ങനെയിരുന്നപ്പോഴാണ് ആലോചിച്ചത് വീട്ടിലിരുന്നു ചെയ്യാൻ കഴിയുന്ന എന്തെല്ലാം കാര്യങ്ങളുണ്ട്. പാചകം പഠിക്കാം, ചെടികൾ നടാം, പടം വരയ്ക്കാം, ക്രാഫ്റ്റ്കൾ ചെയ്യാം. മുറ്റത്തേയ്ക്കിറങ്ങി ഞാൻ ചുറ്റുപാടും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ബോട്ടിൽ ക്രാഫ്റ്റുകളും ചിത്രങ്ങളും കൊണ്ട് ഞാൻ വീട് അലങ്കരിച്ചു.ചെറിയ ഒരു പൂന്തോട്ടം ഉണ്ടാക്കി. ജീവിതത്തിൽ ജീവിതത്തിൽ ഇതുപോലൊരു സമയം ഇനി ഉണ്ടാവില്ല എന്ന് ആശ്വസിക്കാം.

പ്രകൃതി ഇത്രമനോഹരമാണെന്ന് ഈ നിമിഷത്തിലാണ് ഞാൻ മനസ്സിലാക്കുന്നത്. പ്രകൃതിയിലെ ജീവജാലങ്ങളെ നിരീക്ഷിക്കാൻ നമുക്ക് ഈ സമയം ഉപയോഗിക്കാം. അതോടൊപ്പം പഠനത്തിനും വായനയ്ക്കും ഞാൻ സമയം കണ്ടെത്തുന്നുണ്ട്.

മനുഷ്യർ എത്ര നിസാരമാണെന്നും മനുഷ്യൻ്റ കണ്ടുപിടുത്തങ്ങളേക്കാൾ വലുതാണ് പ്രപഞ്ചം എന്നും ഒരു നിസാര വൈറസിലൂടെ നമുക്ക് മനസിലാക്കാനായി.എന്നാൽ, ലോക രാഷ്ട്രങ്ങളിൽ ഈ കൊച്ചു കേരളം എത്ര പുരോഗമിച്ചിരിക്കുന്നു എന്നും ഇവിടുത്തെ സംവിധാനങ്ങളുടെ മേൻമയും, ഗവൺമെൻറിൻ്റെ കാര്യക്ഷമതയും നമുക്കു മനസിലാക്കാൻ സാധിച്ചു. ഒരു മലയാളിയാണെന്ന പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.


ഗൗരി ഗിരി
IX C ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
-കഥ