സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ കുഞ്ഞിരാമന്റെകുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിരാമന്റെകുടുംബം<!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിരാമന്റെകുടുംബം

കുഞ്ഞിരാമൻ ഒരു പാവപ്പെട്ട ഒരു മരംവെട്ടുകാര നായിരുന്നു. വിറകിന് തീരെ വിലയില്ലാതായപ്പോൾ അയാളുടെ കുടുംബം പട്ടിണിയിലായി. എങ്കിലും പതിവുപോലെ കുഞ്ഞിരാമൻ തന്റെ കൈക്കോടാലിയുമായി കാട്ടിലേയേക്കു യാത്രയായി.ആ കുടുംബം പ്രതീക്ഷയോടെ ആ കുഞ്ഞിരാമനെ യാത്രയയച്ചു. അപ്പോഴാണ് കുഞ്ഞിരാമന്റെ അടുത്തു വന്നു നാട്ടുകാർ കൊറോണ രോഗത്തെക്കുറിച്ച് പറയുന്നത്. ഇത് കേട്ട് അയാൾക്ക് വലിയ ആശങ്കയും സങ്കടവുമായി.കുഞ്ഞിരാമന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടുളള വരവായിരുന്നു ആ കൊറോണാരോഗം. ഇനി എന്ത് ചെയ്യും? വീട്ടിൽ കഴിഞ്ഞുകൂടാനുളള വക പോലുമില്ല.അങ്ങനെ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി.പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തോട് കുഞ്ഞിരാമൻ വിവരം അറിയിച്ചു. കുടുംബാംഗങ്ങൾ അയാളെ ആശ്വസിപ്പിച്ചു.ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് പറഞ്ഞാശ്വസിപ്പിച്ചു. കുഞ്ഞിരാമന്റെ കുടുംബത്തിലെ പട്ടിണിയും ലോകത്തെ രോഗവും അതിജീവിക്കും എന്ന പ്രതിഞ്ജയോടെ... ഇതുപോലുളള കുടുംബത്തിനു ദൈവം മാത്രമാണ് തുണ.

ശ്രീലക്ഷ്മി കെ.ആർ
8 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ