സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ കോവിഡ്- 19 -കൊറോണ വൈറസ്
കോവിഡ്- 19 - കൊറോണ വൈറസ്
ഇന്ന് ലോകത്തെ കാർന്നുതിന്നുന്ന ഒരു വൈറസാണ് കൊറോണ .ഇത് എത്ര പെട്ടന്നാണ് വ്യാപിക്കുന്നത്.ഇതിനെ പിടിച്ചു നിർത്താൻ ആർക്കും കഴിയുന്നില്ല. പല ലോക രാജ്യങ്ങൾ ഇതിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. എത്രകോടി ജനങ്ങളാണ് സമയാ സമയങ്ങളിൽ രോഗാബാധിതരായിട്ടുള്ളത് .ഇപ്പോൾ അമേരിക്ക എന്ന രാജ്യം ഈ വൈറസിനെതിരെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് . ഇവയ്ക്കുമേൽ മനുഷ്യ ജീവൻ കീഴ്പ്പെടുകയാണ്. ഈ വൈറസ് നിസാരമായ ഒരു സമ്പർക്കത്തിലൂടെയാണ് പകരുന്നത്. എന്നാൽ ഇവ മനുഷ്യ ജീവനിൽ വരുത്തുന്ന മാറ്റം വളരെ അപകടമേറിയതാണ്. ഇവ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരാൻ നിമിഷങ്ങൾ മതി. ബ്രോങ്കൈറ്റീസ് ബാധിച്ചപക്ഷികളിൽ നിന്നാണ് ഇവ 1937ൽആദ്യമായി കണ്ടുപിടിച്ചത്. പോസിറ്റീവ് - സെൻസ് -സിംഗിൾ -സ്ട്രാൻഡഡ്ആർ.എൻ.എ ജിനോം ഹെലിക്കൽ സമ്മിതിയിൽ ന്യൂക്ലിയോ കാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ . മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കെറോണ വൈറസുകൾ. സാധാരണ ജലദോഷത്തിന് 15 മുതൽ 30 കാരണം കൊറോണ വൈറസുകളാണ് . എലി, പട്ടി, പൂച്ച, ടർക്കി,കുതിര ,പന്നി,കന്നുകാലികൾ എന്നിവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലോകത്തിന്റെ ഏതൊ ഒരു കോണിൽ നിന്ന് പൊട്ടി പുറപ്പെട്ട്, ഇപ്പോൾ ഈ ലോകം ആ വൈറസിന്റെ കൈകളിൽ പെട്ട് പിടയുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം അതു നമ്മുടെ കടമയാണ് . ഒരു ദിവസത്തിൽ 24 മണിക്കൂർ ഉണ്ട് ആ 24മണിആക്കൂറിൽ 30 മിനിറ്റ് നമ്മൾ നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഡോക്ടർമാർ, നഴ്സ് മാർ , പോലീസുകാർ, ഇവർക്കു വേണ്ടി പ്രാർത്ഥിക്കണം. നമുക്ക് ഈ കോവിഡ്- 19 ഉണ്ടാക്കുന്ന കൊറോണ എന്ന ഈ രോഗത്തെ ഈ ലോകത്ത് നിന്ന് തുടച്ചു മാറ്റാൻ പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ