അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയോട്
ഒരിക്കൽ ഒരിടത്ത് ഒരു മരമുത്തച്ചൻ ഉണ്ടായിരുന്നു. എല്ലാവർക്കും ഓരോ ദിവസവും നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കും. ഒരു ദിവസം പ്രകൃതിയും അതിലെ ജീവജാലങ്ങളെയും കുറിച്ച് പറയുകയായിരുന്നു. അപ്പോൾ അവിടെ ഉണ്ടായ ഒരു വികൃതിയായ കുരങ്ങൻ മുത്തച്ഛനെ കളിയാക്കിക്കൊണ്ട് ചാടി ചാടി പോയി.
അങ്ങ് ദൂരെ എത്തിയപ്പോൾ ചാട്ടത്തിൽ കാൽ  ഒരു കല്ലിൽ ഒരു കല്ലിൽ തട്ടിതെറിച്ച് ഒരു പൊട്ടക്കിണറ്റിൽ വീണു. അവിടെനിന്ന് നിലവിളിക്കാൻ തുടങ്ങി. കിണറ്റിൻറെ അകത്തായതുകൊണ്ട് ആദ്യം ഒന്നും ആരും കേട്ടില്ല . അതുവഴി വന്ന ഒരു കുഞ്ഞു കുരുവി കരച്ചിൽ കേട്ടു.അവൾ കാര്യം ചോദിച്ചു. അപ്പോഴാണ് കുഞ്ഞിക്കുരുവി കിണറ്റിലേക്ക് താഴ്ന്ന വള്ളി ശ്രദ്ധിച്ചത് .അവൾ പറഞ്ഞു മരമുത്തച്ചൻ പറഞ്ഞ കഥയിലെ പോലെ വള്ളി പിടിച്ച് കയറിക്കോ.വള്ലി പിടിച്ചു ഓരോ പടവും ചാടി ചാടി അവൻ കിണറ്റിൻറെ വെളിയിലെത്തി.അപ്പോൾ കുഞ്ഞിക്കുരുവി പറഞ്ഞു ഇന്ന് മരമുത്തച്ഛൻറ കഥയിൽ ഇതുപോലെ വള്ളി പിടിച്ചുകയറി രഷ്ടപ്പെടുന്നത് ആയിരുന്നു .അപ്പോൾ കുരങ്ങിന് വിഷമമായി .അവൻ ആ കഥ കേട്ട് ഇല്ലായിരുന്നു .
അവർ രണ്ടുപേരും മരമുത്തശ്ശൻറെ അടുത്തെത്തി കാര്യം പറഞ്ഞു .അപ്പോൾ മരമുത്തച്ചൻ പറഞ്ഞു നമ്മുടെ പ്രകൃതി സമ്പന്നമാണ്. ഞാനും നീയും എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ വരദാനംമാണ്.എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവുമെല്ലാം നമുക്ക് ഒരുക്കിവെച്ചിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക . മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. എന്നാൽ നമുക്ക് പ്രകൃതി ക്ഷോഭത്തിൻ നിന്ന് രക്ഷ നേടാം .