സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നവകേരളത്തിനായി....

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=   നവകേരളത്തിനായി    <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  നവകേരളത്തിനായി   

  

കൊലയാളിയായ കൊവിഡെ നിൻ കളികളൊന്നും,
ഈ മലയാളനാടിൽ ഏൽകുകില്ല
കാതിലും കേൾക്കാത്ത കണ്ണിലും കാണാത്ത
കൊറോണേ... നീയിത്ര ഭീകരനോ!
അഹങ്കരിക്കുന്ന മാനവലോകമെ,
അഹന്ത വെടിയുക നീയിപ്പോൾ
അറിവിൽ കേമനാമം മനുഷ്യരൊക്കെയും
അറിയാതെ പകച്ചുനിന്നിടുമ്പോൾ,
വിറയ്ക്കരുത് മനുഷ്യമനസ്സുകൾ
വീണ്ടും തോല്പിക്കാം ഈ മഹാമാരിയെ.
ഒഴിവാക്കിയിടാം ഹസ്തദാനം നമുക്ക്
ഒഴിവാക്കിയിടാം സ്നേഹാദർശനവും
പ്രപഞ്ചം മുഴുവൻ ഭീതിയിൽ ആഴ്ത്തി-
നീ അതിവേഗം പടരുന്നു കാട്ടുതീയായ്.
മണ്ണിലെ മാലാഖമാരുള്ളൊരീ നാട്
മരണം വരെയും അവർ പോരാടുന്നു!
കാക്കിയിൽ കർക്കശർ കരളലിവുള്ളവർ,
കാക്കുന്നു എന്റെ നല്ല നാടിനെ...
ജാഗ്രതയോടെ ശുചിത്വം പാലിച്ചു
നമുക്ക് മുന്നേറിടാം ഭയക്കാതെ!
ത്യാഗം ത്യജിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി
നൽകീടാം ഒരായിരം പൂച്ചെണ്ടുകൾ.

                                          

സൂര്യ എസ് എം.
IX J1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത