എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42254 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനും പ്രകൃതിയും
               പരിസ്ഥിതി അഥവാ പ്രകൃതി നമ്മുടെ അമ്മയാണ്.നിറയെ മരങ്ങളാലും ചെടികളാലും സമ്പന്നമാണ് നമ്മുടെ പ്രകൃതി.പ്രകൃതി എന്നത് ഒരൊറ്റ കുടുംബമാണ്.ഈ കുടുംബത്തിലെ അംഗങ്ങളാണ്  വൃക്ഷലതാദികളും പക്ഷിമൃഗാദികളും മനുഷ്യരും .പ്രകൃതിയുടെ നിയമം തെറ്റിച്ച കളിക്കുന്നത് മനുഷ്യൻ മാത്രമാണ്.മരങ്ങൾ വെട്ടി മുറിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും പാടങ്ങൾ  മണ്ണിട്ട്  മൂടിയും പ്രകൃതിയെ വേദനിപ്പിക്കുന്നു.നമ്മൾ രണ്ട്  പ്രളയങ്ങൾ താണ്ടിയാണ് നമ്മൾ ഇവിടം വരെ എത്തിയത്.എന്തിനൊക്കെയാണ് മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നത്.എങ്ങനെ ഒക്കെ നമ്മൾ പ്രകൃതിയെ വേദനിപ്പിച്ചോ അങ്ങനെ തന്നെ പ്രകൃതി നമ്മളെയും വേദനിപ്പിക്കും.സർക്കാർ ചന്ദന മരം മുറിച്ചാൽ പോലീസിനെക്കൊണ്ട് പിടിപ്പിക്കും. അതെ സമയം അവർ മരങ്ങളെല്ലാം മുറിച്ചാൽ എന്ത് കൊണ്ട് പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നില്ല ,.കാരണം ചന്ദന മരം വളരെ വിലപ്പെട്ടതാണ്. ബാക്കി മരങ്ങൾ അത് പോലെ അല്ല .അങ്ങനെ വിചാരിക്കരുത് എല്ലാ മരങ്ങളും തുല്യമാണ്.എല്ലാ മരങ്ങളെയും നമ്മൾ സംരക്ഷിക്കണം .നമ്മുടെ വൃക്ഷലതാദികളിൽ ഔഷധഗുണമുള്ള  എത്രയോ സസ്യങ്ങളുണ്ട്.തുളസി,മുക്കുറ്റി,മുയൽ ചെവിയാണ്,ആടലോടകം തുടങ്ങിയ എത്രയെത്ര ചെടികൾ .എന്നാലിതൊന്നും  മനുഷ്യനു  ബാധകമല്ല.അവർ കാശിനു വേണ്ടി എന്തും ചെയ്യും.കാശാണവർക്ക് പ്രധാനം .എന്നാൽ ഈ കൂട്ടത്തിൽ  സംരക്ഷിക്കുന്ന നല്ലവരായ മനുഷ്യരുമുണ്ട്.ചെടിക; നട്ടുവളർത്തി അതിനു ദിവസവും വെള്ളമൊഴിച്ചു പരിപാലിച്ചുകൊണ്ട് വരുന്ന കുറച്ച ആളുകൾ .ഇവരെയൊക്കെ നാം ബഹുമാനിക്കണം .ഇവരാണ് നമ്മുടെ പുത്തൻ തലമുറയ്ക്ക് മാതൃകയാവേണ്ടത്.കാടുകൾ സംരക്ഷിക്കുക .കാടുകൾ മാത്രമല്ല നിറയെ മരങ്ങളുള്ളത് എവിടെയൊക്കെ മരങ്ങളുണ്ടോ അത് സംരക്ഷിക്കപ്പെടണം.മരങ്ങൾ നാട്ടു വളർത്തുക.മരങ്ങൾ നടുന്നതിലൂടെ നമുക് മഴ ലഭിക്കും.മഴ ലഭിച്ചാൽ ജലം കൊണ്ട് നമ്മുടെ നാട് സമ്പന്നംആകും .അങ്ങനെ നാം ഓരോരുത്തരും ഒരു പുത്തൻ തലമുറക്ക് മാതൃകയാവും.അതിനു വേണ്ടി നമുക് ശ്രമിക്കാം.മരങ്ങൾ നാട്ടു വളർത്തൂ ജീവൻ നിലനിർത്തൂ.
ഗാഥാ.ആർ
7 സി ഹൈമവതി വിലാസം യു പി സ്കൂൾ കുരക്കണ്ണി തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം