ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ അച്ഛൻെറ വരവും കാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ഛൻെറ വരവും കാത്ത്

ലോകത്ത് ഇത്രയും വലിയ മഹാവ്യാധി പടർന്ന്പിടിക്കുമെന്ന് ഒരിക്കലും ആരും കരുതിയതല്ല. സ്കൂൾ പൂട്ടലിന് ശേഷമുള്ള അവധിയും വിഷുവും ആഘോഷമാക്കാം എന്ന എൻെറ ചിന്ത എത്ര പെട്ടെന്നാണ് എന്നെ വിട്ട് പോയത് .അച്ഛൻെറ വിഷുവിനുള്ള വരവും കാത്ത് എന്നും പ്രതീക്ഷയോടെ കാത്തിരുന്ന എൻെറ പ്രതീക്ഷകളെ തകർത്തെറിഞ്ഞ കൊറോണ എനിക്കൊരു വൈറസ് മാത്രമല്ല. ഇപ്പോൾ ഒരു ശത്രു കൂടിയാണ്. എത്രയെത്ര മനുഷ്യജീവനുകളാണ് കൊറോണ കൊണ്ട് പോയത്. ഒരു നേരത്തെ ആഹാരത്തിന് പോലും നെട്ടോട്ടമോടുന്ന പാവപ്പെട്ടവരെ സൃഷ്ടിച്ചതും കൊറോണ എന്ന മഹാവ്യാധിയാണ്. സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാനും അവർക്കൊപ്പം കളിക്കാനും പറ്റാതെ വീടിനുള്ളിൽ ഒതുങ്ങിപ്പോയ എന്നെപ്പോലുള്ള ആയിരകണക്കിന് കുട്ടികളുടെയും ആഗ്രഹം ഈ അസുഖം വേഗം ഇല്ലാതാകണേ എന്നാണ്. നല്ലൊരു നാളേക്കായി ഞാനും കാത്തിരിക്കുന്നു.

അർജുൻ
3-B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ