ഗവ. എൽ. പി. എസ്. തൈക്കൽ/അക്ഷരവൃക്ഷം/കാക്കയുടെ സഹായം
കാക്കയുടെ സഹായം
ഒരിടത്ത് ഒരിടത്ത് ഒരു കുറുക്കൻ ഉണ്ടായിരിന്നു. അവൻ ഒരു ആടിനോട് കൂട്ടുകൂടി. ഒരു ദിവസം ആട് പറഞ്ഞു "നമുക്ക് കരിമ്പിൻ കാട്ടിൽ പോയി കരിമ്പ് തിന്നാം".കുറുക്കൻ ആലോചിച്ചു ഇവൻ കരിമ്പ് തിന്നുമ്പോൾ എനിക്ക് ഇവനെ തിന്നാമല്ലോ. അവർ കരിമ്പിൻ കാട്ടിലെത്തി. എന്നിട്ട് കുറുക്കൻ പറഞ്ഞു "നീ പോയി കരിമ്പ് കഴിച്ചോ, ഞാൻ ഇവിടെ പുറകിലുണ്ട്". ആട് കരിമ്പ് കഴിക്കാൻ നേരത്ത് കുറുക്കന് ആടിനെ കഴിക്കാൻ തയ്യാറായി നിന്നു. കരിമ്പിന്റെ മുകളിലിരുന്ന കാക്ക ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ ആടിന്റെ കൂട്ടുകാരനായിരുന്നു. ആടിന് അപകടം വരുന്നത് മനസിലാക്കി അവൻ കാറാൻ തുടങ്ങി. കൂട്ടുകാരന്റെ കരച്ചിൽ കേട്ട് ആട് വേഗം ചാടി മാറി. ആടിനെ പിടിക്കാൻ ചാടിയ കുറുക്കൻ ഒരു മരത്തിൽ തലയിടിച്ച് വീണു. ആട് ഓടി രക്ഷപെട്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ