ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/പൊരുതാം ..... മുന്നേറാം
പൊരുതാം ..... മുന്നേറാം
2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാ നിൻ പൊട്ടിപ്പുറപ്പെട്ട ' കൊറോണ വൈറസ് ഇന്ന് ലോകമാകെ പിടിച്ചുകുലുക്കി ഇരിക്കുകയാണ്. കൊറോണ വൈറസ് ഡിസീസ് എന്നതിനെ കോവിഡ് 19 എന്നും വിളിക്കുന്നു. കൊറോണ എന്ന ഈ വൈറസ് ഒരു മഹാമാരിയായി ലോകമെമ്പാടും പടർന്നിരിക്കുകയാണ് കൊറോണ വൈറസ് അധികം വൈകാതെ തന്നെ സുന്ദരമായ നമ്മുടെ കൊച്ചു കേരളത്തേയും ഒന്നു പിടിച്ചുകുലുക്കി കേരളത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും കഠിന പ്രയത്നം കൊണ്ട് അധികം ജീവനുകൾ ഒന്നും നഷ്ടമായില്ല പ്രധാനമന്ത്രി രാജ്യം അടച്ചു പൂട്ടാൻ പ്രഖ്യാപിച്ചത് ജനങ്ങളെല്ലാം നല്ല മനസോടെ സ്വീകരിച്ചു എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ സർക്കാരും നല്ല രീതിയിൽ ഇടപെട്ടു പരസ്പരം മിണ്ടാനും ഒന്നിച്ച് കുടുംബത്തോടൊപ്പം ഇത്തിരി നേരം ചിലവഴിക്കാനും നേരമില്ലാതിരുന്ന ജനങ്ങൾക്ക് അതെല്ലാം നേടിക്കൊടുക്കാൻ കൊറോണ എന്ന വൈറസിന് കഴിഞ്ഞു രാജ്യം ഒന്നാകെ അടച്ചു പൂട്ടി എല്ലാവരും വീടുകളിലാണ് നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞു ആ വ ശ്യത്തിനുള്ള കടകൾ മാത്രം എവിടേയും ആർഭാടങ്ങളില്ലാത്ത ജീവിതം ആനാ വശ്യയാത്രകൾ ഇല്ല അപ്പോഴും എനിക്ക് മനസ്സിലാകാത്തത് ഒന്നു മാത്രം ഇത്രയും കാലം ആശുപത്രികളിൽ ഉണ്ടായിരുന്ന തിരക്കുകൾ എവിടെ പോയി എല്ലാവരുടേയും അസുഖങ്ങൾ എവിടെയ്ക്കാണ് ഓടി ഒളിച്ചത് മഹാമാരി വന്നപ്പോൾ പലതും പലരും മറന്നു പോയി ലോകത്ത് മരണം ലക്ഷം കടന്നു കഴിഞ്ഞു ഏതൊക്കെ രാജ്യങ്ങൾ ഈ മഹാമാരിയെ തോൽപ്പിക്കും എന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ് ഇത് ഒരു യുദ്ധം തന്നെയാണ് ഈ യുദ്ധത്തിൽ നമ്മൾ ഓരോരുത്തരും സൈനികരാണ് എങ്കിലും ആ സൈന്യത്തിലും നമ്മൾ ഒന്നോർക്കേണ്ടത് ആരോഗ്യ വകുപ്പിനെയാണ് അവരുടെ ജീവൻ പോലും നോക്കാതെ അവർ പൊരുതുകയാണ് ഈ യുദ്ധത്തിൽ നാം വിജയിക്കുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം ഭയമല്ല വേണ്ടത് ജാഗ്രതയാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ