ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ഏകാന്തതയുടെ ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകാന്തതയുടെ ലോക്ഡൗൺ<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്തതയുടെ ലോക്ഡൗൺ


അഞ്ചാം ക്ലാസ്സുകാരി ടീനമോൾ പഠനത്തിനൊപ്പം കലാ കായികാ മത്സരങ്ങളിലും ഒന്നാമതായിരുന്നു. നഴ്സ് ആയ ബീനയുടെയും പോലീസുകാരനായ ബിനോയിയുടെ ഒറ്റ മകൾ.

അന്ന് എന്നത്തേയും പോലെ അവൾ സ്കൂളിൽ പോയി. എന്നാൽ സ്കൂളിൽ വച്ചാണ് അവൾ അറിയുന്നത് ഇന്ന് സ്കൂൾ അടയ്ക്കുകയാണ് എന്ന്. അവൾ അമ്പരന്നു. ക്ലാസ് ടീച്ചറോട് കുട്ടികൾ കാര്യം തിരക്കി. അപ്പോഴാണ് കൊറോണ എന്ന വൈറസ് വ്യാപിക്കുകയാണ് എന്നും,  അതു തടയാനാണ് സ്കൂളുകൾ എല്ലാം നേരത്തെ അടയ്ക്കുന്നത് എന്നും അറിയുന്നത്. ടീന മോൾക്ക് സങ്കടമായി. സ്കൂളിൽ പോകാൻ അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക്. അങ്ങനെ അന്ന് എല്ലാ കുട്ടികളും കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് വീടുകളിലേക്ക് പോയി.
ടീന മോൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഉണ്ടാകാറില്ല. അമ്മ വരുന്നതുവരെ അയൽപക്കത്തെ വീട്ടിലാണ് നിൽക്കുക. പക്ഷേ അന്ന് വീട്ടിൽ ചെന്നപ്പോൾ ആൾ ഉണ്ടായിരുന്നു. ദൂരെ താമസിക്കുന്ന ടീന മോളുടെ അമ്മുമ്മ. അവൾ ഓടിച്ചെന്ന് അമ്മമ്മയെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു "അമ്മൂമ്മേ,  എന്റെ സ്കൂൾ അടച്ചു. ഇനി സ്കൂളിൽ പോണ്ട." അമ്മുമ്മ മറുപടി പറഞ്ഞു,  "അതാ മോളെ അമ്മമ്മ വന്നത്. മോൾ ഇവിടെ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ." അവൾ അമ്പരന്നു. "ഒറ്റയ്ക്കോ,  അച്ഛനുമമ്മയും അവരെവിടെ? "

"അവർ വരും മോളെ, പക്ഷേ ചിലപ്പോൾ മാത്രം. കാരണം, അത്രയ്ക്ക് വലിയ ചുമതലകൾ അല്ലേ അവർക്കുള്ളത്. കേരളത്തെ വിഴുങ്ങാൻ ആയി ഒരു വൈറസ് വന്നുനിൽക്കുകയാണ് മോളെ. അതിനെ തുരത്തി ഓടിക്കാൻ അവരെ പോലുള്ള കുറേ പേർ വിചാരിച്ചാൽ അല്ലേ പറ്റൂ." അമ്മൂമ്മ അവളെ പറഞ്ഞു മനസ്സിലാക്കി. കാര്യങ്ങളെല്ലാം അവൾക്കു മനസ്സിലായി. " അതെ എന്റെ അച്ഛനുമമ്മയും വലിയവരാണ്." എന്നും പറഞ്ഞ് അവൾ മുറിയിലേക്ക് പോയി.

പിന്നെ ആ വീട്ടിൽ അമ്മുമ്മയും ടീന മോളും കൂടെ കഴിഞ്ഞു. എന്നാൽ അവൾക്ക് നല്ല സങ്കടമായിരുന്നു. അച്ഛനുമമ്മയും ഇടയ്ക്ക് ഫോൺ വിളിക്കും. സുഖ വിവരങ്ങൾ തിരക്കി അപ്പോൾതന്നെ വയ്ക്കും. ടീന മോൾക്ക് വല്ലാത്ത ഏകാന്തത തോന്നി. കളിക്കാനോ ചിരിക്കാൻ ഒന്നും തോന്നുന്നില്ല.

അതിനിടയിൽ വൈറസ് വ്യാപിക്കുന്നതും, ഒരുപാട് പേർ മരിക്കുന്നതും, കർശനമായി ആരും പുറത്തിറങ്ങരുത് എന്നുമൊക്കെയുള്ള വാർത്തകൾ അവളറിഞ്ഞു. അവൾക്ക് വീണ്ടും പേടിയായി. "അപ്പോ എന്റെ അച്ഛനും അമ്മയും! അവർ പുറത്തല്ലേ." അവർക്ക് അസുഖം വരില്ലേ? അവരെന്താ എന്നെ കാണാൻ വരാത്തത്?"

അവൾ അമ്മയോട് കരഞ്ഞു കൊണ്ട് ചോദിച്ചു. 
"വരും മോളെ,  മോൾക്ക് ഒന്നും വരാതിരിക്കാനാ  അവർ വീട്ടിൽ വരാത്തത്. മോൾ പേടിക്കേണ്ട. അവർ ഉടനെ വരും." അമ്മുമ്മ അവളെ ആശ്വസിപ്പിച്ചു.
അങ്ങനെ ദിവസങ്ങൾ നീണ്ടു പോയി. എപ്പോഴും  സങ്കടമായിരുന്നു ടീന മോൾക്ക്. അച്ഛനെയും അമ്മയെയും നോക്കി നോക്കി അവൾ ഇരുന്നു. ഇന്ന് വരും നാളെ വരും എന്ന് കരുതി. അപ്പോൾ അവൾ ആലോചിച്ചു,  "എന്നെപ്പോലെ എത്ര കുട്ടികൾ...! "
നിവേദ്യ ആർ നായർ
2 ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ