പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയായ കൊറോണ

മനുഷ്യൻ സന്തോഷത്തിലും, അതിലുപരി അഹങ്കാരത്തിലും ജീവിച്ചു കൊണ്ടിരുന്നപ്പോഴാണ് ചെറിയ ചെറിയ രോഗങ്ങളും, സൂക്ഷ്മാണുക്കളും പലപ്പോഴായി അവരെ തലോടി എന്നാൽ അതിലൊന്നും അവർ അകപ്പെട്ടില്ല. അതിലും മനുഷ്യന്റെ അഹങ്കാരം കുറഞ്ഞില്ല. കൊള്ളയും, കൊലയും , പരസ്പര സഹായവുമില്ലാതെ ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും കഴിഞ്ഞുകൂടി. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തിൽ ചൈനയിൽ നിന്നും ഒരു മഹാമാരി പൊട്ടി പുറപ്പെട്ടു.മറ്റുള്ളലോകരാജ്യങ്ങളെ അതു കാർന്നു തിന്നാൻ തുടങ്ങി. വിദേശരാജ്യങ്ങളിലും അതു വ്യാപിച്ചു. ഒടുവിൽ അതു നമ്മുടെ സ്വന്തം നാടായ ഇന്ത്യയിലുമെത്തി ലോകം അതിന്റെ മുന്നിൽ കീഴടങ്ങേണ്ടിവന്നു. ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടാണ് ആ മഹാമാരി കടന്നുവന്നത്. അതിന്റെ പിടിയിൽ നിന്നും ലോകത്തിനു വിമുക്തയാവാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ കേരളം അതിനെ അതിജീവിക്കാൻ തുടങ്ങി.ദൈവത്തിനെപ്പോലും ഭയക്കാത്ത മനുഷ്യൻ കണ്ണു കൊണ്ട് കാണാത്ത ചെറിയ വൈറസിനെ ഭയന്നു ജീവിക്കാൻ തുടങ്ങി.കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ അതിന്റെ മുന്നിൽ കീഴടങ്ങി. അങ്ങനെ കൊറോണ എന്ന മഹാമാരിയെ ഭയന്നു ജീവിക്കാൻ മനുഷ്യൻ തയാറായി. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ജീവിക്കേണ്ടി വന്നു. മനുഷ്യൻ വളരെ ദുരിതത്തിലായി വലിയ വലിയ കോംപ്ലക്സുകളും വ്യവസായസ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വന്നു രാജ്യം തന്നെ ലോക്കഡൗണിലേക്കു നീങ്ങി ഒരു വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് മനുഷ്യൻ കടന്നുപോകുന്നത്


അറഫ്ഹന
6 C പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം