Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
രാഷ്ട്രീയപ്രബുദ്ധരും സാമൂഹികപ്രബുദ്ധരും തമ്മിൽ മുറവിളികൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി.ഭാരതീയചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃതഘടനയായി കണ്ടു.ഭഗവത്ഗീതയിൽ ഇതിനെപറ്റി പ്രതിപാദിച്ചിട്ടുണ്ട്.
“പരസ്പര ഭാവേന്ത ശ്രേയം പരാമവാപ്സ്യ”
ദേവൻമാരും മനുഷ്യരും ഒത്തൊരുമയോടെ ഹിതകാര്യമായി വർത്തിക്കുമ്പോഴാണ് സ്രേയസ്സ് ഉണ്ടാകുന്നത്.ഈ പരസ്പര്യമാണ് പരസ്പരവിജ്ഞാനത്തിന്റെ ആണിക്കല്ല് അഥവാ പരിസ്ഥിതിബോധത്തിന്റെ മൂലക്കല്ല്.
എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ മനുഷ്യൻ സ്വന്തം സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ ഉപയോഗിക്കാൻ തുടങ്ങി. നെൽവയൽനികത്തൽ,കുഴൽകിണറുകളുടെ അമിതമായ ഉപയോഗം, മരങ്ങളും കാടുകളും വെട്ടിനശിപ്പിക്കൽ,പാറകളും കുന്നുകളും ഇടിച്ചുതാഴ്ത്തൽ,പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം,ഇ- വേസ്റ്റ്,കീടനാശിനികളുടെ ഉപയോഗം,വാഹനങ്ങളിൽ നിന്നുള്ള പുക എന്നിവ കാരണം പരിസ്ഥിതിനശീകരണം തുടങ്ങി.ഇങ്ങനെയൊക്കെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനുതന്നെ കാരണമാവും എന്ന് വിദഗ്ദ്ധർ അഭിപ്രായപെട്ടിരുന്നു.ഇതിന്റെ ഉത്തമഉദാഹരണമാണ് പ്രകൃതിദുരന്തകങ്ങളെപറ്റി പഠിക്കാൻ ഗവണ്മെന്റ് നിയോഗിച്ച
മാധവ് ഗാഡ്ഗിൽ 2013-ൽ പറഞ്ഞ വാക്കുകൾ.
“പശ്ചിമഘട്ടം ആകെ തകർന്നിരിക്കുകയാണ്.ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.അത് സംഭവിക്കാൻ നിങ്ങൾ വിചാരിക്കുന്നത് പോലെ പുതിയ യുഗങ്ങലൊന്നും വേണ്ട,അതിന് നാലോ അഞ്ചോ വർഷം മതി.അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാവും.”
റിപ്പോർട്ടിൽ പറഞ്ഞതുപോലെ അത് സംഭിവിക്കാൻ വെറും 5 വർഷമേ വേണ്ടിവന്നുള്ളൂ.2018-ൽ അത് സംഭവിക്കുക തന്നെ ചെയ്തു.അതിനെയെല്ലാം അതിജീവിച്ച് കേരളം കരകയറിവരുമ്പോഴാണ്,2019-ൽ ഡിസംബർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് പ്രവിശ്യയിൽ ഒരു മത്സ്യമാർക്കറ്റിൽ പൊട്ടിപുറപ്പെട്ട കോവിഡ്-19 എന്ന കൊറോണ വൈറസ് ലോകത്തെയാകെ പിടിച്ചുകുലുക്കിയത്.അതിന്റെ അതിജീവനത്തിലാണ് ഇപ്പോൾ നാമെല്ലാവരും.ഇന്ത്യ ഉൾപ്പെടെയുള്ള അധിക ലോകരാഷ്ട്രങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രകൃതിയിൽ സംഭവിക്കുന്നത് അമ്പരിപ്പിക്കുന്ന മാറ്റങ്ങളാണ്.ഇത് ആദ്യം തന്നെ കാണാൻ കഴിഞ്ഞത് രോഗം ബാധിച്ച ചൈനയിൽ തന്നെയാണ്.ഡിസംബറിൽ കോവിഡ് ബാധിച്ചതോടെ ചൈനയിൽ വ്യവസായ പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും ഏറെക്കുറെ നിശ്ചലമായി.വാഹനങ്ങൾ നിരത്തിൽ നിന്നു ഒഴിഞ്ഞു.ഇതോടെ പുകകൊണ്ട് മൂടിയ നിലയിൽ കാണാറുള്ള ചൈനീസ് നഗരങ്ങളിലെ ആകാശത്തെ സ്വാഭാവിക നീല നിറത്തിൽ കാണാനായതിന്റെ സന്തോഷം പലരും ചിത്രങ്ങളോടുകൂടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.70 വർഷങ്ങൾക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപെടുത്തുന്ന വർഷം 2020 ആവുമെന്ന നീഗമനത്തിലാണ് ഗവേഷകർ.ഇതിനുപിന്നാലെയാണ് ജലമലിനീകരണവും കുറഞ്ഞതിന്റെ തെളിവുകലായി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന യമുന നദിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും.
ആരോഗ്യമായ ജീവിതത്തിന് പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്.ആയതിനാൽ മാലിന്യനിർമാജനത്തിന്റെ നവീന സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി,പരിസ്ഥിതി സംരക്ഷണം ത്വരിതപ്പെടുത്തി പ്രകൃതി സംരക്ഷണം നിലനിൽപ്പിന്റെ പ്രശ്നമായി കണ്ട് പ്രവർത്തിക്കാൻ നാം തയ്യാറാവണം.
|