സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാം അമ്മ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാം അമ്മ

 []

തോടും പുഴയും കായലും കടലും
സസ്യജാലങ്ങളും ജീവജാലങ്ങളും
പ്രകൃതി നമുക്കു തന്ന സൗഭാഗ്യങ്ങൾ
   നന്ദിയില്ലാത്തവർ മനുഷ്യർ നാം
    അമ്മയാം പ്രകൃതിയെ നശിപ്പിക്കുന്നു
മരങ്ങൾ വെട്ടി കോൺക്രീറ്റ് കാടുകളാക്കുന്നു
വയലുകൾ മണ്ണിട്ടു മൂടുന്നു
മണൽ വാരി നദികൾ നശിക്കുന്നു
എവിടെയും മാലിന്യക്കൂമ്പാരം മാത്രം
    പ്രകൃതിയാം അമ്മ പ്രതികരിക്കുന്നു
    പല രീതിയിൽ, ഭാവത്തിൽ, രൂപത്തിൽ
   രോഗങ്ങളായി, പ്രകൃതിദുരന്തങ്ങളായി...
അതിൽ നിന്നു പാഠങ്ങൾ നമുക്കുൾക്കൊള്ളാം
പ്രകൃതിയാം അമ്മയിലേക്കു തിരിച്ചു ചെല്ലാം
അമ്മയോട് മാപ്പപേക്ഷിക്കാം ...
      പ്രകൃതി ക്ഷമിക്കും നിശ്ചയം തന്നെ
      കാരണം പ്രകൃതി അമ്മയാണ്.
 

ഹർഷിത എം.എസ്
3 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത