Schoolwiki സംരംഭത്തിൽ നിന്ന്
വിതയ്ക്കാം സ്നേഹവിത്തുകൾ
തിരക്കേറിയ വീഥികൾ വിജനമായി
മൂകമാം ആകാശത്തേക്ക് നോക്കി
ചലിക്കും വിമാനങ്ങളില്ലിവിടെ
ചിലക്കും പക്ഷികൾ മാത്രം
ആളൊഴിഞ്ഞു ആരവമാഴിഞ്ഞു
നിശബ്ദമായി ഒരു ലോകം
കോവിഡ് മഹാമാരി വിഷം ചീറ്റവേ
പണത്തിനുമീതെ പായും മനുഷ്യനിതാ
വീടിൻനാലു ചുമരുകളിലും
കിളിയെ ബന്ധിച്ചോമനിച്ചുരസിക്കുo
മനുഷ്യനിതാ ബന്ധനത്തിലിരുന്നു
ബന്ധനസുഖമറിഞ്ഞിടുന്നു
പ്രകൃതിതൻ സൗഹൃദസംഘങ്ങളാം
പക്ഷി മൃഗാദികളോ വീഥികളിൽ
കൊടുങ്കാറ്റായി വന്നൊരു കോവിഡ്
മഹാമാരിതൻ പരിണിതഫലങ്ങളെ
വീക്ഷിച്ചു നിൽക്കുന്നിതാ ..
പണവും വികസനസാമ്രാജ്യവും
വ്യർത്ഥമായി പോകും നിമിഷങ്ങൾ
അവന്റെ നേട്ടങ്ങളെല്ലാമേ
അവനു സംരക്ഷണമേകാതെ
വെറും നീർകുമിളകളായി
വായുവിൽ പൊട്ടി അകന്നിടുന്നു
ഹസ്തദാനങ്ങളും സ്നേഹാലിംഗനവും
ശാപമായി മാറുന്ന കാലമോ
നാം നിയന്ത്രണ കോട്ടയിലോ
മഹാമാരിക്കു മുമ്പിൽ പകച്ചുപോയോ
സാങ്കേതികവിദ്യയിലുന്നതമാം മാനവൻ
പകച്ചിട്ടില്ല നാം മാനവകുലം
സധൈര്യം നേരിടുമേതുമാരിയെയും
കൈ കോർക്കാനാവാത്ത മനുഷ്യൻ
മനസ്സുകൾ കോർത്തിടുന്നു
നിശ്ചയദാർഢ്യത്തിൽ പ്രതിജ്ഞ
ചൊല്ലിമാരിയുമായി മല്ലിടും മാനവനെ
സ്വന്തം മെയ്യും മനസ്സും നൽകു-
മർപ്പണബോധത്തിൻ പുതുനാമങ്ങളും
ആരോഗ്യ പ്രവർത്തർക്ക് നൂറു -
നൂറു പ്രണാമങ്ങൾ അർപ്പിച്ചിടുന്നു
നന്ദിയോടെ മാനവകുലം
കോവിഡ് മാരിയെ മാനവനിൽ നിന്നും
പ്രതിരോധിക്കുമനിയന്ത്രണരേഖയിൽ
ജാഗരൂകരായി കാവലേകും
രാപ്പകലന്യമില്ലാതെ വീഥികളിൽ
സംരക്ഷണ സേനയായി നിന്നിടുന്നു
പ്രിയചങ്ങാതിമാരാം പോലീസുകാർ
മഹാപ്രളയത്തെ നേരിട്ടു നാo
മഹാമാരിയെയും നേരിട്ടു
അതിജീവനത്തിൻ പാഠങ്ങൾ
പ്രത്യാശയുടെ വെളിച്ചങ്ങൾ
നാം വരുംതലമുറയ്ക്കു കാട്ടികൊടുക്കും
മാനവനു കരുത്തായി കരുതലായി
കാവലായൊരു ഭരണകൂടവും
പ്രതിസന്ധികളിൽ തളരാതെ
മുന്നേറാൻ ആർജ്ജവമായി
പ്രചോദനമായൊരു ഭരണകർത്താവും
ഇതു നമ്മുടെ മാത്രം സൗഭാഗ്യമീ-
നമുക്കൊപ്പമുള്ളൊരി സർക്കാരും
എനിക്കു വേണ്ടിയല്ലി അകലം
നമുക്കു വേണ്ടിയാണി അകലം
ഞാനെന്ന ചിന്ത മാറിടുന്ന ലോകം
നാളത്തേക്കൊരു ശുഭപ്രതീക്ഷയേകിടുന്നു
വ്യാഥിതൻ കാലം മാറുമ്പോൾ
വിസ്മരിച്ചുകൂടാ നാം ഒരിക്കലും
മാനവസ്നേഹത്തിൻമന്ത്രങ്ങൾ
തന്നെ ജ്വലിക്കണം ഭൂവിൽ
ജാതിയും മതവും വർഗ്ഗവും പറഞ്ഞു-
ള്ളകലഹങ്ങൾക്കുമന്ത്യംകുറിച്ചിടേണം
മാനവ സ്നേഹം ജ്വലിക്കണം
കൈകൾ കഴുകി ശുദ്ധി വരുത്തും നാം
മനസ്സുകൾ കൂടി വ്യാധികളിൽ
നിന്നകറ്റി ശുദ്ധിയാക്കേണം
ഒരു മനസ്സായി നമുക്കു
പ്രതിരോധിക്കാം മഹാമാരിയെ
സ്നേഹത്തിൻ മന്ത്രങ്ങൾ
മാനവഹൃദയങ്ങളിൽ എവിടെയും
- നിറയട്ടെ. ..
|