ജി എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഞാൻ കൊറോണ/കൊറോണ എന്ന മഹാരോഗം
കൊറോണ എന്ന വൈറസിനോട് നമ്മുടെ രാജ്യം പൊരുതികൊണ്ടിരിക്കുകയാണ് .ഇ വൈറസിൽ നിന്നും നമ്മെ എങ്ങനെ സുരക്ഷിതമാക്കാൻ എന്ന് നമക്ക് മനസിലാക്കാം .കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങളാണ് ശ്വസിക്കാൻ ബുദ്ധിമുട്ടു ,തൊണ്ടയിൽ തുടർച്ചയായി അസ്വസ്ഥത ,വരണ്ട ചുമ ,കടുത്ത പനീ എന്നിവ .എങ്ങനെയാണ് ഇവ പകരുന്നതെന്നു നമുക്ക് നോക്കാം .കൊറോണ ബാധിച്ച ഒരാളുമായി അടുത്ത് നിന്ന് സംസാരിക്കുക ,രോഗം ബാധിച്ചവർ തുമ്മുകയോ ചുമക്കുകയോ ചെയ്യുക ,സ്പർശിക്കുക ,എന്നിവയിലൂടെയാണ് .വിദേശത്തു നിന്ന് വന്നവരിലൂടെയാണ് കേരളത്തിൽ കൊറോണ രോഗം വ്യാപിച്ചത് .ഇ രോഗം കൂടുതൽ പ്രശ്ശനം സൃഷ്ടിക്കുന്നത് പ്രായമായവരിൽ ആണ് .മാസ്ക് ധരിക്കുക, കൈയ്യു ഹാൻഡ് വാഷ് ഉപയോഗിച്ച് 20.സെക്കന്റ് കഴുകുക ,ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക ,കൈ കൊണ്ട് മൂക്ക് വായ കണ്ണ് എന്നിവടങ്ങളിൽ സ്പര്ശിക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ പിന്തുടരണം .
" ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതമായിരിക്കുക "