ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും നമ്മളും

ജൂൺ 5 ന് പരിസ്ഥിതി ദിനം. എല്ലാ മനുഷ്യർക്കും ആവശ്യമായ പ്രധാന ഘടകമാണ് ശുദ്ധമായ ജലവും, വായുവും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു ഘടകമാണ് വനനശീകരണം. മരങ്ങൾ വച്ച് പിടിപ്പിക്കുക, നിലവിൽ ഒള്ള മരങ്ങൾ വെട്ടി മുറിക്കാതെ സംരക്ഷിക്കുക. ശുദ്ധമായ വായു ശ്വാസിക്കാൻ മരങ്ങൾ വച്ചു പിടിപ്പിക്കുക. മാലിന്യങ്ങൾ റോഡിലും,മറ്റു സ്ഥലങ്ങളിലും വലിച്ചു എറിയാതിരിക്കുക. പ്ലാസ്റ്റിക് ബോട്ടിലും, പ്ലാസ്റ്റിക് കവർ, ഫാം വേസ്റ്റ് ഇവയെല്ലാം വലിച്ചെറിയുമ്പോൾ ഇതെല്ലാം മഴക്കാലം ആകുമ്പോൾ തോടിലും കടലിലും മറ്റും അടിയുകയും ഇത് ജല മലിനീകരണം ആവുകയും കുറെ നാളുകൾ കഴിഞ്ഞാൽ വേസ്റ്റ് തിരികെ കരയിൽ അടിയുകയും ചെയ്യുന്നു.ആയതിനാൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുക, പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു പോകില്ല. പ്ലാസ്റ്റിക് കത്തി കുമ്പോൾ കാൻസർ, ശ്വാസകോശ രോഗങ്ങൾ, അസ്മ എന്നി തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നു. പരിസ്ഥിതി മലിനീകരണത്തിനു ആക്കം കൂട്ടുന്ന മറ്റൊരു ഘടകം ഇറച്ചി കടകളിൽ നിന്നും വലിച്ചെറിയുന്ന വേസ്റ്റ്. വേസ്റ്റ് മലിനീകരണം തടയാൻ കുഴി എടുത്തു മാലിന്യം അതിൽ നിക്ഷേപിക്കുക. വീടുകളിൽ മാലിന്യം സാംസ്‌കാരിക്കാൻ സ്വന്തമായി ബയോ കംമ്പോസ്റ്റ് തുടങ്ങുക ഇതുവഴി ആവശ്യമായ ഗ്യാസ് കിട്ടുന്നു, കൃഷിക്ക് ആവശ്യമായ വളം കിട്ടുന്നു. വായു മലിനീകരണം പ്ലാസ്റ്റിക് കത്തിക്കുന്നതിലുടെ വായു മലിനമാകുന്നു, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വാഹനങ്ങൾ ഉപയോഗിക്കുക ഇതുവഴി ഒരു പരിധി വരെ വായു മലിനീകരണം തടയാൻ കഴിയും. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും 10 ഗ്ലാസ്‌ വെള്ളം കുടിക്കുക.ആഹാരത്തിൽ ഇലക്കറി, പച്ചക്കറി, മീനും, മുട്ടയും, പയറുവർഗ്ഗങ്ങളും ഉൾപ്പെടുത്തുക. ദിവസം 8-9 മണിക്കൂർ ഒറങ്ങുക. വ്യായാമം വളരെ പ്രധാനമായ ഘടകമാണ്. ഫാസ്റ്റ് ഫുഡ്‌, ബാക്കറി സ്നാക്സ് ഒഴിവാക്കണം. ശരീര ശുചിത്വതിന്നു ദിവസം രണ്ടു നേരം കുളിക്കുക, നഖം വെട്ടി വൃത്തിയായിസൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കുക, ആഹാര ത്തിനു കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക,ശുചിത്വമില്ലായമ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു, തിളപ്പിച്ച്‌ ആറ്റിയ വെള്ളം കുടിക്കുക,

ഇപ്പോൾ അനുഭവിക്കുന്ന കൊറോണ മഹാമാരക വൈറസിനെ നേരിടാൻ ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുക. അനാവശ്യമായി  പുറത്തിറങ്ങാതെ വീടുകളിൽ കഴിയുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക,  മാസ്ക് ഉപയോഗിക്കുക, സർക്കാർ പറയുന്ന മൂല്യമുള്ള വാക്കുകൾ കേൾക്കുകയും അതേപടി അനുസരിക്കുകയും ചെയുക.
മീനു എസ്.
4 B ഗവ.എൽ.പി.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം