രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ചങ്ങാതി കാക്ക
ചങ്ങാതി കാക്ക
ഒരിക്കൽ ഒരിടത്ത് അമ്മു എന്ന കാക്കയും കുക്കു എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. ഒരു ദിവസം രാവിലെ ഉറക്കമുണർന്നയുടൻ കുക്കു പുറത്തേക്കിറങ്ങി മാവിൻ ചുവട്ടിലേക്ക് പോയി. മാമ്പഴം കുക്കു കൈയെത്തിപ്പറിച്ചെടുത്തു. ഉടൻതന്നെ അവൾ അത് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും അമ്മുക്കാക്ക അവിടേക്ക് പറന്നെത്തി. അവൾ കുക്കുവിനോട് പറഞ്ഞു. “കുക്കൂ പല്ല് തേക്കാതെയാണോ മാമ്പഴം കഴിക്കുന്നത് ഇതു നല്ല ശീലമല്ല. മാമ്പഴം കഴുകി വൃത്തിയാക്കിയിട്ടേ കഴിക്കാൻ പറ്റൂ. ഇല്ലെങ്കിൽ അതിനു മുകളിലുള്ള അഴുക്ക് മുഴുവൻ നിൻറെ ശരീരത്തിനുള്ളിൽ എത്തും. പിന്നീട് മാറാ രോഗങ്ങൾ പിടിപെടും.അതുകൊണ്ട് എന്തു സാധനം കഴിക്കുമ്പോഴും കൈയും മുഖവും കഴുകി വൃത്തിയാക്കിയിട്ടു മാത്രമേ കഴിക്കാൻ പാടുള്ളൂ.” അമ്മു പറഞ്ഞപ്പോൾ കുക്കുവിന് കാര്യം മനസിലായി. “നീ എന്നും എൻറെ നല്ല ചങ്ങാതിയായിരിക്കും.” കുക്കു പല്ല് തേച്ചതിനുശേഷം മാമ്പഴം കഴുകി കഴിച്ചു.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ