Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി വേണ്ട ..ജാഗ്രത മതി
ഭീതി വേണ്ട ..ജാഗ്രത മതി
ചൈനയിലെ വുഹാനിൽ നിന്നുണ്ടായ കോവിഡ് എന്ന മഹാമാരി ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യാപിച്ചിരിക്കുകയാണ് .കൊറോണ എന്ന വൈറസ് നമമുടെ കേരളത്തിൽ കത്തിപിടിക്കുകയാണ് .കോവിഡ് കേരളത്തിൽ ഭീതി പടർത്തുകയാണ്. ഈ വൈറസിൽ നിന്നും മുക്തി നേടാൻ വേണ്ടി പ്രത്യകമായ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല എന്നാൽ നമ്മുക്ക് വൈറസിൽ നിന്നും മാറി നിൽക്കാം .അതിനായി നമ്മുക്ക് വ്യക്തി ശുചിത്വം പാലിക്കാം .ഈ വൈറസ് വായുവിലൂടെയും സമ്പർക്കത്തിലൂടെയും പകരാൻ സാധ്യതയുണ്ട് .അതിനായി രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാം .അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക.പുറത്തിറക്കിയാൽ മാസ്‌കോ തൂവാലയോ ഉപയോഗിചു മുഖം മറക്കുക തിരികെ വന്നാൽ ഉടൻ തന്നെ കൈ കഴുകുക.വെറുതെ കൈ കഴുകിയാൽ പോരാ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് വൃത്തിയായി ഇരുപത് സെക്കന്റ്കഴുകുക.ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽനിന്നും അകലം പാലിക്കുക.തുമ്മമ്പോഴും ചുമ്മക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കുക.മൃഗങ്ങളുമായി അടുത്ത് ഇടപെടാതിരിക്കുക .കാരണം ചിലപ്പോൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കോ ഈ വൈറസ് പടരാൻ സാധ്യത ഉണ്ട് .ഈവൈറസിനെനമ്മുക്ക്തടയണം അതിനായി പനി,ചുമ ,ജലദോഷം ,ശ്വാസതടസം എന്നിവ ഉണ്ടങ്കിൽ മറ്റുള്ളവരുമായി അകലം പാലിക്കുക ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക.കൊറോണയോട് പൊരുതാൻ ഏറ്റവും അത്യാവശ്യമായ ആയുധം വ്യക്തി ശുചിത്വം ആണ് .അത് നമ്മുക്ക് പാലിക്കാം .കൊറോണയെ നമ്മുക്ക് കേരളത്തിൽ നിന്നും ഓടിക്കാം.അതിനായി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക .ഒരു ഷേക്ക് ഹാൻഡിന് പകരം നല്ല
ഒരു നമസ്കാരം കൊടുക്കാം .നമ്മുക്ക് ഒത്തൊരുമയോടെ നിന്ന് കോവിഡ് എന്ന രോഗത്തെ കേരളത്തിൽ നിന്നും തുരത്താം ഭീതി വേണ്ട ...............ജാഗ്രത മതി.
നൗഫിയ
7A
|