Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കവിത)
അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
ഇടതു കാൽ ചൈനയിലൂന്നി നിവർന്നു നിന്നു നീ
വലതു കാൽ നീട്ടി ചവിട്ടി നിവർന്നത് ഇറ്റലി നാട്ടിലോ ?
ഭൂമിയിൽ സ്വർഗം കണ്ട ഇറ്റലി വെനീസ് നാടുകൾ ..
ഇന്ന് വിജനമായ് തെരുവുകൾ ..കട കമ്പോളങ്ങളും ..
മരണത്തിൻ ഭീതിയിൽ ഉഴലുന്നു.. കേഴുന്നു ...
കൊറോണ തൻ ഭീകര താണ്ഡവം കണ്ടിട്ട്
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു...
സട കുടഞ്ഞുണരു നീ ഭാരതാംബേ ..
ഏറെ പരിഭ്രാന്തിയിലാണ് നിൻ മക്കളും
പല വഴികളിലൂടെത്തി നീ ഭാരത നാട്ടിലും ..
നന്മകൾ വാഴുമീ നാടിന്റെ സൗഖ്യം കെടുത്തുവാൻ ..
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ
നൃത്തം മതിയാക്കി പോകൂ കൊറോണ നീ ..
|