ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ കള്ളനും കച്ചവടക്കാരനും

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളനും കച്ചവടക്കാരനും

മികച്ച കച്ചവടക്കാരനാണ് പ്യാരിലാൽ.ഒ രു ദിവസം അയാൾക്ക് നല്ല ലാഭം കിട്ടി. അയാൾ ചന്തയിൽ നിന്ന് മടങ്ങുമ്പോൾ കള്ളം സുബ്രു പിന്തുടർന്നു. പ്യാരിലാലിൻ്റെ കൈയിൽ പണമുണ്ട്. അത് മനസ്സിലാക്കിയ കള്ളൻ അടുത്തുകൂടി. രാത്രിയായപ്പോൾ അവർ ഒരു സത്രത്തിൽ ചെന്നു. കള്ളൻ സുബ്രു ചെന്നപാടെ കൂർക്കം വലിച്ച് ഉറങ്ങുന്നതായി അഭിനയിച്ചു. പ്യാരിലാലിനെ പെട്ടെന്ന് ഉറക്കാനുള്ള സൂത്രമായിരുന്നു അത്. പ്യാരിലാൽ ഉറങ്ങിയതോടെ സുബ്രു എഴുനേറ്റ് തിരച്ചിൽ തുടങ്ങി. പക്ഷെ ഭാണ്ഡവും മടിക്കുത്തും തലപ്പാവുമെല്ലാം പരിശോധിച്ചിട്ടും ചില്ലിക്കാശുപോലും കണ്ടെത്താനായില്ല. അയാൾ നിരാശനായി കിടന്നുറങ്ങി.

നേരം വെളുത്തപ്പോൾ സുcബു പ്യാരിലാലിനോട് ചോദിച്ചു" കച്ചവടം ലാഭമായിരുന്നോ?"....." നല്ല ലാഭം' പ്യാരിലാൽ പറഞ്ഞു."ശെടാ... എന്നിട്ട് ആ പണമെല്ലാo ഇയാൾ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുന്നു"സുബ്രു ആലോചിച്ചു.

സുബ്രു അന്നു രാത്രിയും പ്യാരിലാലിനൊപ്പം സത്രത്തിൽ അന്തിയുറങ്ങാൻ ചെന്നു. പ്യാരിലാൽ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഭാണ്ഡവും മിടക്കുത്തും തലപ്പാവും എന്നു വേണ്ട തലയിണ വരെ കീറി പരിശോധിച്ചു. പക്ഷെ പണം കണ്ടെത്താനായില്ല. നേരം വെളുത്തപ്പോൾ പതിവ് പുഞ്ചിരിയോടെ പ്യാരിലാൽ ഉണർന്നു. അയാൾ സുബ്രു വിന് ഭക്ഷണം വാങ്ങി കൊടുത്തു. ക്ഷമ നശിച്ച സുബ്രു ചോദിച്ചു"ഇന്നലെ നിങ്ങൾക്ക് കിട്ടിയ പണമെല്ലാം എന്തു ചെയ്തു?". " അത് നീയെന്തി നിറയണം" പ്യാരിലാൽ ചോദിച്ചു. അപ്പോൾ സുബ്രു എല്ലാം തുറന്നു പറഞ്ഞു. "ഞാനൊരു കള്ളനാണ്. കച്ചവടത്തിൽ നിങ്ങൾക്ക് കിട്ടിയ പണം തട്ടിയെടുക്കാനാണ് പിന്നാലെ കൂടിയത്. രണ്ടു ദിവസം ശ്രമിച്ചിട്ടും അത് കണ്ടെത്താനായില്ല". അത് കേട്ട് പ്യാരിലാൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: അധ്വാനിച്ച് പണമുണ്ടാക്കുന്നവന് അത് സൂക്ഷിക്കാനും കഴിയണം" . സുബ്രു ഒന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു അപ്പോൾ പ്യാരിലാൽ തുടർന്നു:" ഞാൻ ഒരു ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയ പണം തട്ടിയെടുക്കാൻ നീ നിൻ്റെ രണ്ടു ദിവസം നഷ്ടപ്പെടുത്തി".

"ശരിയാണ് വളരെ പ്രയാസകരമായ ജോലിയാണ് മോഷണം പിടിക്കപ്പെട്ടാൽ അടിയും കിട്ടും തടവുശിക്ഷയും കിട്ടും . കുടുംബത്തിനും സുഹൃത്തുകൾക്കും നാണക്കേടുമാകും" സുcബു വിഷമത്തോടെ പറഞ്ഞു. "ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിൻ്റെ സുഖമൊന്നും തട്ടിയെടുക്കുന്നവർക്ക് കിട്ടില്ല". പ്യാരിലാൽ പറഞ്ഞു. "നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ പണം എങ്ങനെയാണ് എൻ്റെ കണ്ണിൽ പെടാതെ സൂക്ഷിച്ചതെന്നു പറയൂ".സുബ്രു അക്ഷമയോടെ ചോദിച്ചു. മോഷണവും പിടിച്ചുപറിയും ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനാകാം എന്ന് വാക്ക് തന്നാൽ ഞാൻ പറയാം സുബ്രു വാക്ക് കൊടുത്തു. ഒരു ചെറുപുഞ്ചിരിയോടെ സു് (ബുവിൻ്റെ തോളിൽ തട്ടികൊണ്ട് പ്യാരിലാൽ പറഞ്ഞു:" എൻ്റെ പണം രണ്ടു ദിവസവും സൂക്ഷിച്ചത് നീയാണ്"സുബ്രു അതു കേട്ട് അമ്പരന്നു നിന്നു" ഞാനോ?".... ""അതെ നീ എൻ്റെ കൂടെ കൂടിയത് എന്തിനാണെന്ന് എനിക്ക് നേരത്തെ മനസ്സിലായി അതു പറഞ്ഞ് പ്യാരിലാൽ സുബ്രു വിൻ്റെ തലയിണ കൈയിലെടുത്തു എന്നിട്ട് അതിനകത്തെ കീറലിലൂടെ കൈ അകത്തിട്ട് പണം പുറത്തെടുത്തു കാണിച്ചു. സുബ്രു തലയിൽ കൈവച്ച് നിന്നു പോയി. ഞാൻ തേടി നടന്നത് എൻ്റെ തലയ്ക്കടിയിൽ തന്നെ ഉണ്ടായിരുന്നു.

പിന്നീടൊരിക്കലും സുബ്രു മോഷ്ടിച്ചിട്ടില്ല അവൻ നല്ല മനുഷ്യനായി ജീവിച്ചു.

അവിനാഷ്
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത