അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട് എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tinta (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദൈവത്തിന്റെ സ്വന്തം നാട് എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തിന്റെ സ്വന്തം നാട് എന്റെ കേരളം

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ശുചിത്വ കേരളം എന്ന സ്വപ്നത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണീയവും, ഫലപുഷ്ടി സമൃദ്ധവും, പൊന്നുവിളയിക്കുന്ന മണ്ണുമെല്ലാം ഇന്ന് കേരളത്തിൽ നിന്നും മാഞ്ഞു പോകുന്ന ഒരു അവസ്ഥയിൽ വന്നിരിക്കുന്നു. ഇതിനൊക്കെ കാരണമായ മനുഷ്യന്റെ സ്വാർത്ഥ ലാഭങ്ങൾ ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിന്റെയൊക്കെ പ്രതിഫലം ഇന്ന് രോഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളി ലൂടെയും കാലാവസ്ഥ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിൽ നിന്നും ലഭിക്കുന്നുണ്ട് അത്യാഗ്രഹത്തിന് ഒന്നുമില്ല താനും. ശുചിത്വം ഒന്നാമതായി തുടങ്ങേണ്ടത് മനുഷ്യരിൽ നിന്ന് തന്നെയാണ്. നമ്മുടെ ശരീരവും മനസ്സും ഭവനവും ചുറ്റുപാടുകളും എല്ലാം ശുചിത്വം ഉള്ളതാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ ഉപയോഗിച്ചിട്ടുള്ളതെല്ലാം മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ്, ആഹാരം ഇവയെല്ലാം വിഷമം ആയി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ സ്വന്തം കേരളത്തെ എങ്ങനെ ശുചിത്വകേരളം ആയി മാറ്റിമറിക്കാൻ സാധിക്കു മെന്നും ഉണർന്നെഴുന്നേറ്റ് സ്വപ്നം കാണുവാനും അത് യഥാർത്ഥമാക്കുവാനും നമുക്ക് സാധിക്കണം. അതിനായി മാറേണ്ടത് നമ്മൾ മലയാളികളുടെ ചിന്തയും പ്രവർത്തനവും ആണ്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദം ആകുന്ന രീതിയിൽ ജൈവവളങ്ങൾ ആക്കി മാറ്റുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ആശുപത്രി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ, അറവുശാലകളുടെ മാലിന്യങ്ങൾ, തുടങ്ങിയവ മനുഷ്യർക്കൊ പ്രകൃതിക്കൊ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. റോഡുകളിലും പരിസരങ്ങളിലും ചപ്പുചവറുകൾ വലിച്ചുവാരിയെറിയുന്നത്, തുപ്പുന്നത്, മലമൂത്ര വിസർജനം നടത്തുന്നത്, ദോഷമാണെന്ന് മനസ്സിലാക്കുക. മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. വനനശീകരണം പ്രകൃതിക്കും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു

നമ്മുടെ സുന്ദര കേരളത്തെ നമുക്കായി വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കും. എന്റെ കേരളം സുന്ദരമെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ നമ്മൾ പ്രാപ്തരാക്കണം.

സയനോര സുനിൽ
4 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം