കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അഹങ്കാരിയായ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഹങ്കാരിയായ പൂമ്പാറ്റ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരിയായ പൂമ്പാറ്റ


     അഹങ്കാരിയായ പൂമ്പാറ്റയാണ് മിനി പൂമ്പാറ്റ. അവൾ എല്ലാവരെയും പരിഹസിക്കും . അങ്ങനെ ഒരു ദിവസം പൂന്തോട്ടത്തിൻ്റെ അരികിലൂടെ അവൾ പറക്കുമ്പോൾ സൂര്യകാന്തി പൂ ചോദിച്ചു
     "നീ ഞങ്ങളുടെ കൂടെ കളിക്കാൻ വരുന്നോ".
     അവൾ പറഞ്ഞു "ഞാൻ നിങ്ങളുടെ കൂടെ കളിക്കണമെന്നോ ? എൻ്റെ അത്ര സൗന്ദര്യം നിങ്ങളിൽ ആർക്കുണ്ട്? എൻ്റെ ചിറകിൻ്റെ അത്ര സൗന്ദര്യം എങ്കിലും നിനക്കുണ്ടോ?" .
     അപ്പോൾ എല്ലാ ചെടികളും മുന്നോട്ട് വന്ന് പറഞ്ഞു "ഇത് ഞങ്ങളുടെ റാണിയാണ് ".
     അപ്പോൾ അവൾ പറഞ്ഞു "ഇവളാണോ നിങ്ങളുടെ റാണി? ഇവൾക്ക് അല്പം പോലും സൗന്ദര്യം ഇല്ല ".
     അപ്പോൾ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. മിനി പൂമ്പാറ്റ മഴ നനയാൻ തുടങ്ങി
     അവൾ ചോദിച്ചു " എന്നെ സഹായിക്കുമോ ?"
     ചെടികൾ പറഞ്ഞു "ഇല്ല ".
     സുര്യകാന്തി പൂ പറഞ്ഞു "അവളെ സഹായിക്കണം"
     അങ്ങനെ എല്ലാവരും അവൾക്കു ചുറ്റും തണലായി നിന്നു. മഴ കഴിഞ്ഞ പ്പോൾ അവൾ എല്ലാവരോടും നന്ദി പറഞ്ഞു. ചെയ്ത തെറ്റിനെ ഓർത്ത അവൾ സൂര്യകാന്തി പൂവിനോട് മാപ്പ് ചോദിച്ചു
      ഗുണപാഠം. , അഹങ്കാരം ആപത്താണ്
     

മുഹമ്മദ് നാഫിൽ ഏ കെ
5 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ