ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/ലോകം നേരിടുന്ന വൈറസ് കോവിഡ് 19.

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം നേരിടുന്ന വൈറസ് കോവിഡ് 19.


നമ്മൾ ഇന്ന്അനുഭവിക്കുന്ന ഒരു വൈറസാണല്ലോ കോവിഡ് 19.എന്നത് .ലോകംമുഴുവനും ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ് കോവിഡ് 19. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത് . ഈ വൈറസ് ആദ്യമായി വന്നത് ചൈനയിലെ വുഹാനിലെ ഒരു വ്യക്തിക്കാണ് .പിന്നെ പല രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പടരാൻ തുടങ്ങി .സാധാരണ ജലദോഷ പനിയെ പോലെ ശ്വാസ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് .മൂക്കൊലിപ്പ് ,ചുമ .തൊണ്ട വേദന,തലവേദന .പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ .ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിക്കും .കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാലു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും .കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല.പ്രതിരോധ വാക്സിനും ലഭ്യമല്ല .രോഗം തിരിക്കത്തറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകുന്നത് .പിന്നെ ശ്രദികേണ്ടത് പരിസരശുചിത്ത്വവും വ്യക്തിശുചിത്ത്വവും പാലിക്കണം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം .തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം .പനി ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് ശാരീരിക അകലം പാലിക്കണം .ഇതൊക്കെ ആണ് കോവിഡിനെ കുറിച്ച് എനിക്ക് പറയാനുള്ളത് .

ആയിഷ റിദ
4 B ലിറ്റിൽ ഫ്ലവർ എ യു പി സ്കൂൾ .ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം