എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ നാം ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.ഈ വൈറസിന് വാക്‌സിനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. അതിനാൽ ഈ ലോക്ക്ഡൗൺ കാലത്തു എല്ലാപേരും വീട്ടിലിരിക്കുക. കൂടാതെ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, വ്യക്തിശുചിത്വവും പാലിക്കാൻ ശ്രദ്ധിക്കണം.
ഒരുമയോട് കൂടി നമ്മുക്ക് ഈ പ്രതിസന്ധി തരണം ചെയ്യാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ