ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വർണ്ണച്ചിറകുള്ള കൂട്ടകാർ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13902 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വർണ്ണച്ചിറകുള്ള കൂട്ടകാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണച്ചിറകുള്ള കൂട്ടകാർ
ഹായ് കൂട്ടുകാരെ...ഞാൻ മാളു. ലോക്ഡൗൺ ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കും അല്ലേ..? കൂട്ടുകാരെ കാണാൻ പറ്റാത്തതിലും കൂട്ടുകാരോടൊത്ത് കളിക്കാൻ പറ്റാത്തതിലും നിങ്ങളെപ്പോലെ എനിക്കും സങ്കടമുണ്ട്. ഞങ്ങളാരും കൂട്ടുകൂടാൻ എത്താതുകൊണ്ടോ എന്തോ നമ്മുടെ തെക്കേ അതിരിലെ ചക്കരമാവ് മാങ്ങയൊന്നും തന്നില്ല. പൂവാലണ്ണാനും നീലിക്കുയിലും കറുമ്പികാക്കയും ആ വഴി വരാറേയില്ല. എന്തോ അവർക്കും ലോക്ഡൗൺ ആയിരിക്കുമോ? ഈ ലോക്ഡൗണിന് ശേഷം പഴയപോലെ പാട്ടും കളികളുമായി ചക്കരമാവിൻ ചോട്ടിൽ നമുക്ക് ഒത്തുചേരണം. പൂവാലനോടും കറുമ്പിയോടും നീലിയോടും കിന്നാരം പറയണം.അപ്പോഴേക്കും ചക്കരമാവ് നിറയെ മാമ്പഴം നിറയുമായിരിക്കും…
    പിന്നെ ‍‍‍ഞാനൊരു കാര്യം പറയാൻ മറന്നു. എനിക്ക്  പുതിയ ചില കൂട്ടുകാരെ കിട്ടി.ആരെന്നല്ലേ…? അതൊക്കെ പറയാം..ഒരു ദിവസം രാവിലെ  ഉറക്കമുണർന്ന് ഉമ്മറത്തിരിക്കുന്ന സമയത്താണ് മുറ്റത്തെ പൂന്തോട്ടത്തിലേക്ക് വിരുന്ന് വന്ന പുതിയ അതിഥിയെ ശ്രദ്ധിച്ചത്. വർണ്ണച്ചിറകുകൾ വീശി പൂക്കളെ മുത്തം വെയ്ക്കുന്ന ഒരു കൊച്ചു സുന്ദരി. ക്ലാസ്സിൽ പൂമ്പാറ്റകളെക്കുറിച്ച് ടീച്ചർ പറഞ്ഞ കാര്യം ‍‍ഞാൻ ഒാർത്തെടുത്തു.അത് മഞ്ഞപ്പാപ്പാത്തിയാണ്. ഞാൻ അതിനരികിലേക്ക് പോയി. എന്നെ കണ്ടതും അവൾ അടുത്ത പൂവിലേക്ക്  പറന്നു. ഇനിയും ഒരുപാട് കൂട്ടുകാരെ എനിക്ക് വേണമെന്ന് ‍‍ഞാൻ തീരുമാനിച്ചു‍‍‍. അതിനായ് അവർക്ക് ഞാൻ ഒരു കൊച്ച്പൂന്തോട്ടമുണ്ടാക്കി.ഇപ്പോൾ ധാരാളം കൂട്ടുകാർ എൻെറ തോട്ടത്തിൽ വർണ്ണച്ചിറകുകൾ വീശി പാറിക്കളിക്കുന്നു. വിലാസിനിയും നാട്ടു റോസും ചക്കരശലഭവവും അങ്ങനെ അങ്ങനെ ഒത്തിരി കൂട്ടുകാർ...അവർക്ക് നടുവിൽ ചിരിച്ച് കളിച്ച് ഈ ഞാനും.. എന്തു രസമെന്നോ…! 
    ഇനിയും ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്...എല്ലാവരും ചിറകുകൾ വീശി പറന്നെത്തിയെന്നു തോന്നുന്നു..നമുക്ക് പിന്നീട് കാണാം കൂട്ടുകാരെ...
ശ്രിയ രാജേഷ്
4 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം