ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ ശീലിക്കാം
നല്ല ശീലങ്ങൾ ശീലിക്കാം
ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഇത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരേ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും നാം ശ്വസിക്കുന്ന വായുവിലും ,കുടിക്കുന്ന വെള്ളത്തിലും, മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു . ഇതിൽ നിന്നും ഒരു മോചനമുണ്ടാവണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു .ചെറുപ്പം തൊട്ടെ ബോധവാൻമാരാകണം. "ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം " എന്നാണല്ലോ ചൊല്ല് തന്നെ അതു കൊണ്ട് തന്നെ നാം ചെറുപ്പം മുതൽ ശുചിത്വ ശീലം ഉള്ളവരായിരിക്കണം നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഡ്രസ്സ് വാഷ് ചെയ്യുക, ഭക്ഷണത്തിന് മുൻമ്പും പിൻമ്പും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക ' ഇതോകെ വ്യക്തി ശുചിത്വത്തിന്റെഭാഗമാക്കുന്നു. നമ്മുടെ വീടിന്റെ പരിസരങ്ങൾ അടിച്ചു വരുക, പ്ലാസ്റ്റിക്ക്, കുപ്പി, ക്ലാസ്, ചിരട്ട എന്നിവ വലിച്ചെറിയാതെ ഇരിക്കുക .മലിനജലം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്.ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ് അതുകൊണ്ടു തന്നെ നല്ല വ്യക്തിത്വമുള്ളവരായി ഇന്നു തന്നെ നമ്മുക്ക് മാറാം. ഇനി ഇടയ്ക്ക് ഇടയ്ക്ക് പെയ്യുന്ന മഴ ഒരു പാട് അസുഖങ്ങൾക്ക് കാരണമാണ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി ,കോളറ എന്നിവ ഇതിനെയും നമുക്ക് ഒന്നിച്ച് തുരത്തിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ