Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം
എന്റെ സ്വപ്നമാം നല്ലൊരു ഗ്രാമം
അതിനെനിക്കായി വേണം നല്ലൊരു പരിസ്ഥിതി.
മകരമാസ പുലരിയിൽ വിരിയുന്ന പൂക്കളും വേണമിന്നെനിക്ക്.
നിദ്രഉണർത്തീടുവാൻ കള കളെ ശബ്ദ മുയർത്തീടുന്ന കിളികളും വേണമിന്നെനിക്ക്.
അതിനെനിക്കായി വേണം നല്ലൊരു പരിസ്ഥിതി.
താറിട്ട റോഡുകളും കൂറ്റൻ കെട്ടിടങ്ങളും മലിനമാക്കുന്നു എന്റെ പരിസ്ഥിതി.
നിദ്രയുണർന്നു ഞാൻ നേരെ നടന്നുവാ കൊച്ചു പാട വരമ്പിലേക്ക്.
കണ്ടു ഞാൻ പാവം കർഷകരെയും കേട്ടു ഞാൻ കർഷക പാട്ടുകളും.
വിദ്യാലയമടക്കുമ്പോൾ കുട്ടികൾ നിറഞ്ഞെന്റെ ഗ്രാമത്തിൽ ഐശ്വര്യം കൂട്ടി.
ഇതൊക്കെയായിരുന്നു എന്റെ സ്വപ്നം.
അതിനെനിക്ക് വേണം നല്ലൊരു പരിസ്ഥിതി.
ഇന്നെവിടെ പോയി ഗ്രാമം നിറഞ്ഞു നിൽക്കുമെൻ കൂട്ടുകാർ.
ഇന്നവർക്കുണ്ട് കൂറ്റൻ മൊബൈൽ ഫോണുകളും കേബിളുകളും.
എങ്ങുമേ കാണ്മാനില്ല കർഷകരെയും ഓലമേഞ്ഞ വീടുകളെയും.
സൗഭാഗ്യങ്ങളൊക്കെയും ഉണ്ടായിട്ടെന്തെ ഒന്നിനും സമയമില്ല നമുക്കിന്ന്.
ലോകനാഥ... ഇതെന്തെ ഇങ്ങനെയൊരു ദുർവിധി.
പൊരുതണം നാം ഒത്തുചേർന്ന് നല്ലൊരു നാളേക്കായ്.
അതിനു നമുക്ക് വേണം നല്ലൊരു പരിസ്ഥിതി.
ഇതെന്റെ സ്വപ്നം... ഇതെന്റെ സ്വപ്നം
നല്ലൊരു പരിസ്ഥിതി എന്റെ സ്വപ്നം.
|