സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പകർച്ചവ്യാധികളും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പകർച്ചവ്യാധികളും ശുചിത്വവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചവ്യാധികളും ശുചിത്വവും
പ്രാചിന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ  കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു. ഇന്ന് നമ്മുടെ പുരാതന സംസ്കാരത്തിൽ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ  പൂർവികർ. ആരോഗ്യം പോലെ തന്നെ  വ്യക്തിയായാലും സമൂഹത്തിൽ  ആയാലും ശുചിത്വംഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ സുചിത്വവ്യവസ്ഥയുമായി  ആഭേദമായി ബന്ധപ്പെട്ടുകിടക്കുന്നു.ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ  കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.  അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും,  ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിളകൾ, കോവിഡ് 19, സാർസ് രോഗങ്ങൾ വരെ ഒഴിവാക്കാം.

പൊതുസ്ഥലങ്ങളിൽ സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതതാണ് . കൈയുടെ മുകളിലും വിരലിനെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും ഉരച്ചു കഴുകുക എന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണ എച്ച്ഐവി ഹെർപ്പിസ് ഇൻഫ്ലുവൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്ടീരിയകൾ ഒക്കെ എളുപ്പത്തിൽ കഴുകി കളയാം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗികുകയും തൂവാല കൊണ്ട് മുഖം മറയ്ക്കുക മാസ്കോ, തൂവാലയോ ഇല്ലെങ്കിൽ ഷർട്ടിന് കയ്യിൽ ഏല്പിച്ചു മറ്റുള്ള രോഗം പകരാതിരിക്കാൻ നിശ്വാസം വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും.വായ,മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക.പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹ്യ അകലം പാലിക്കുക രോഗികളുടെ ശരീര സ്രെവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പതിരിക്കുക.ഉയർന്ന നിലവാരമുള്ള മാസ്ക്കുകൾ ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗങ്ങളെ ചെറുക്കും.

രേവതി സുമേഷ്
4 B സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം