കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/ക്ഷണിക്കപെടാത്ത നമ്മുടെ കേരളത്തിലെ അതിഥി
കേരളത്തിലെ ക്ഷണിക്കപെടാത്ത അതിഥി
ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും ജന്മം കൊണ്ട കോവിഡ്-19 എന്ന കൊറോണ വൈറസ് വന്ന് 128 ഓളം രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന.ഇത് ലക്ഷകണക്കിന് ജീവനാണ് കൊണ്ട് പോയത്.ഇന്നിതാ കേരളത്തിലും താണ്ഡവമാടി തുടങ്ങിയിരിക്കുന്നു.ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇത് വ്യാപിച്ചു.നമ്മുടെ രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് 50 നും 100 നും ഇടയിലാണ്. നമ്മുടെ രാജ്യത്ത് കൊറോണ ബാധിച്ച മൂന്നു പേര് മരണമടഞ്ഞു .കൊറോണയെ നേരിടാനായി വളരെ ജാഗ്രതയേറിയതും തീവ്രമായ നടപടികളുമാണ് സർക്കാർ നിലകൊണ്ടിട്ടുള്ളത് .ആരോഗ്യ പ്രവർത്തകർ സമൂഹത്തിനു അർപ്പിക്കുന്ന സേവനം വിലമതിക്കാത്തതാണ് .സ്വന്തം ജീവൻ മറന്നും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാടിനു വേണ്ടി അവർ പോരാടുകയാണ് .അത് കൊണ്ട് തന്നെ അവരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ് .സംസ്ഥാനത്തു മുന്നൂറിലേറെ രോഗബാധിതർ ഉണ്ടായിട്ടുണ്ടെങ്കിലും നല്ല ശതമാനം രോഗികളെ ചികിൽസിച് ബേധമാക്കാൻ സാധിച്ചിട്ടുണ്ട്.നമുക്ക് അഭിമാനിക്കാം കഴിയുന്ന ഒരുകാര്യമാണ്.മികച്ച പ്രവർത്തനമാണ് ആരോഗ്യ പ്രവർത്തകർ കാഴ്ചവെക്കുന്നത് .പ്രളയത്തെയും ,നിപ്പയെയും ധൈര്യത്തോടെ നേരിട്ട നമുക്ക് ഈ മഹാമാരിയെയും നേരിടാൻ കഴിയുമെന്ന് ധൈര്യത്തോടെ പറയാം .നമ്മുടെ നാട് തിരിച്ചു വരികതന്നെ ചെയ്യും.അതിനായി നാം ഓരോരുത്തരും ഒറ്റകെട്ടായി പ്രവർത്തിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ