മാർ ഗ്രിഗോറിയോസ് ഇ. എം. ‍എച്ച്. എസ്./അക്ഷരവൃക്ഷം/അടുക്കളയിലെ സെൽഫി

Schoolwiki സംരംഭത്തിൽ നിന്ന്
അടുക്കളയിലെ സെൽഫി

പതിവുപോലെ അമ്മ ജോലിയൊക്കെ തീർത്തു സീരിയൽ കാണാൻ പോയി. ഈ തക്കം നോക്കി മകൾ അമ്മു അടുക്കളയിൽ കയറി ഫോൺ എടുത്തു കളിക്കുവാൻ തുടങ്ങി. ഫേസ്ബുക്കിൽ കയറിയപ്പോഴാണ് അവൾ "അടുക്കളയിലെ സെൽഫി " മത്സരം കണ്ടത്. ഒരാൾക്ക് മൂന്നു സെൽഫി അയക്കാം. അമ്മു കറി ഉണ്ടാക്കുന്നതായൊക്കെ അഭിനയിച്ചു രണ്ടു സെൽഫി അയച്ചു. അപ്പോഴാണ് അമ്മ ഇടവേള സമയത്തു ചോറു കഴിക്കാനായി വന്നത്. അമ്മു ഇതു കണ്ടു പേടിച്ചു ഫോൺ അവിടെ വയ്ച്ചിട്ടു പോയി. അമ്മ ചോറുമായി വീണ്ടും സീരിയൽ കാണാൻ പോയി. അടുക്കളയിൽ ആരുമില്ലന്നു കണ്ട മിക്സി ഫോൺ എടുത്തു നോക്കി. പക്ഷെ അവനു ലോക്ക് മാറ്റാൻ അറിയില്ലായിരുന്നു. എന്തൊക്കെയോ കുത്തിവരച്ചപ്പോൾ അറിയാതെ എമർജൻസി കാൾ ഓൺ ആയിപോയി. മിക്സി പേടിച്ചു ഫോൺ താഴെ ഇട്ടു. ഈ ശബ്ദം കേട്ടു ഓടിച്ചുവന്ന അമ്മ കണ്ടത് ഫോൺ നിലത്തു കിടക്കുന്നതാണ്. അമ്മ കരുതി അമ്മു ഫോൺ അലക്ഷ്യമായി വയ്ച്ചിട്ടുപോയതാകാം....! മറ്റൊരു ദിവസം ഇതുപോലെ അമ്മ ഫോൺ അടുക്കളയിൽ വച്ചിട്ടു പോയപ്പോൾ മിക്സിക്കുപകരം അമ്മുവിൽനിന്നും എല്ലാം കണ്ടുപഠിച്ച അരകല്ലായിരുന്നു ഫോൺ എടുത്തതു. എന്നിട്ട് അവിടെ ഉണ്ടായിരുന്ന മിക്സിയെയും ഉപ്പിനെയും തുടങ്ങി എല്ലാവരെയും വിളിച്ച് ഒരു ഗ്രൂപ്പ് സെൽഫി എടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് അമ്മു ഫോൺ നോക്കുമ്പോൾ അതാ.... അവളുടെ മൂന്നാമത്തെ സെൽഫിക്കാണു ഒന്നാം സമ്മാനം, അവൾ അതിശയിച്ചുപോയി. അമ്മു കരുതി അമ്മയാകും ആ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് , എന്നാൽ അമ്മയോ.... അമ്മു ആകാം ആ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നു കരുതി. എന്നാൽ ഇതെല്ലാം ഒപ്പിച്ച അരകല്ലും, മിക്സിയും അടക്കി ചിരിക്കുന്നുണ്ടായിരുന്നു.

ആര്യ കൃഷ്ണ. പി
8A മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം ‍എച്ച്.എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ