ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/വൈ ഫൈ
വൈ ഫൈ
രാവിലെതൊട്ട് അഞ്ജു പിറകിലാണ്.അച്ഛാ ഒന്നുതാ ഞാനീ ഡ്രസ്സ് ഓൺലൈനിൽ വാങ്ങിക്കോട്ടെ ... അമ്മേ ഒന്നു തരാൻപറാ..അല്ലെങ്കിൽ അമ്മേടെ തന്നാലും മതി... എന്താണ് അവൾക്ക് വേണ്ടതെന്നല്ലേ അതാണ് വൈ ഫൈ! അവധിക്കാലത്ത്,പുറത്തിറങ്ങാതെ കാറ്റും വെയിലും കൊള്ളാതെ,അവൾ നിത്യവും ചെലവഴിക്കുന്നത് ഫോണിലാണ്.നാല് ഭിത്തികൾക്കുള്ളിൽ തന്റെ മനോരജ്ഞനത്തിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ.അയൽക്കാരുമായിയാതോരു ബന്ധവുമില്ലാതെ,ഒരു മനുഷ്യനെ കണ്ടാൽ ചിരിക്കുക പോലും ചെയ്യാതെ,അവൾ അടയിരിക്കുന്ന കോഴിയെ പോലെ മുറിക്കുള്ളിൽ പതുങ്ങിയിരിക്കും. അവൾക്ക് സദാ അച്ഛനോടും അമ്മയോടും ചോദിക്കാനൊന്നേയുള്ളുവൈ ഫൈ തരുമോ? .ഒരിക്കൽ അവൾ ഒരു മരണവീട്ടിൽ പോയി.കൂടെ അവൾ തന്റെ മൊബൈൽ ഫോണുമെടു ത്തിരുന്നു.യാത്രയിലുടനീളം അവൾ അതിലായിരുന്നു.പാട്ടുകേൾക്കലും ചാറ്റിങ്ങും പോസ്റ്റിങ്ങു മാണ്.മോളെ ഇറങ്ങ്,വീടെത്തി.അഛൻ പറഞ്ഞതുകേട്ട് അവൾ ഞെട്ടിയുണർന്നു .അവ രോടൊപ്പം പതിവുപൊലെ ഫോണുമെടുത്ത് അവൾ പുറത്തിറങ്ങി.അവിടാകെ കരച്ചിലും അല റലുമായിരുന്നു.oh!how disgusting is this.അവൾ മനസ്സിൽ പറഞ്ഞു.എങ്കിലും ഫോണിൽ നിന്നും അവൾ കണ്ണെടുത്തില്ല.മോളെ ഫോണിലാണല്ലൊ?.വെള്ള ഷർട്ടിട്ട ദീർഘകായനായ മധ്യവയസ്കൻ അടുത്തെത്തി അജ്ഞുവിനോട് ചോദിച്ചു.അവൾ തലയുയർത്തി അയാളെ നോക്കി ചിരിച്ചെന്നുവരുത്തി.വീണ്ടും ഫോണിലേക്ക് മുഖം താഴത്തി.മോൾക്ക് ഈ മരിച്ച ചേട്ടനെ അരിയാമോ?.അയാൾ വിടാനുള്ള ഭാവമില്ലാ.ആ,എന്റ അമ്മേന്റ കസിന്റെ മോനാഅവൾ അശ്രദ്ധയോടെ പറഞ്ഞു.എങ്ങനെയാ മരിച്ചേന്നറിയാമോ?അയാൾ പിന്നേയും ചോദിച്ചു.ആക്സിഡന്റാണെന്ന് പറയുന്ന കേട്ടുഅവൾ തലയുയർത്താതെ പറഞ്ഞു.ആക്സിഡന്റു തന്നെ.റെയിൽപാളം ക്രോസ്ചെയ്യുമ്പോൾ ട്രെയിനിടിക്കുകയായിരുന്നുഅയാൾ പറയുന്നത്കേട്ട് അവൾ ഞെട്ടലോടെ ചോദിച്ചു,എങ്ങനെ?. ഫോണിൽ നോക്കി നടന്നപ്പോൾ ട്രെയിൻ വരുന്നത് കണ്ടില്ല. അയാൾ പറഞ്ഞു.ഒരു നിമിഷം അവൾ സ്തബ്ധയായി,കഠിനമായ വ്യസനത്തോടെ നെഞ്ചത്തടിച്ച് വിലപിക്കുന്ന ഒരമ്മയുണ്ടായിരുന്നു അവിടെ.അവൾ അവരെ നോക്കി.പിന്നീട് ദുഃഖത്തോടെ മുഖം താഴ്ത്തി.അവൾ തേങ്ങിക്കൊണ്ട് തന്നെ ചേർത്തുപിടിച്ച അഛന്റെ ചുമലിലേക്ക് ചാഞ്ഞു.അപ്പോഴും നിരവധി മെസ്സേജുകൾ അവളുടെ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ