എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തേ സ്ത്രീ ജീവിതം..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തേ സ്ത്രീ ജീവിതം..

"വാസന്തി ചായ" "അമ്മെ എന്റെ ബ്രഷ് എവിടെയാ " "അമ്മെ എന്റെ ഡ്രസ്സ്.. " ഒരു ഇടവേള ഇല്ലാതെ അവർ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. എല്ലാ ചോദ്യത്തിനും "ദാ വരുന്നു "എന്ന് ദേഷ്യത്തിൽ പറയും. "എനിക്ക് രണ്ടു കൈയെ ഉള്ളു "എന്ന് കൂട്ടി ചേർക്കും. അത് കേട്ടാൽ എല്ലാവരും നിശ്ശബ്ദരാകും അല്ലെങ്കിൽ അവൾ ആക്കി യിരിക്കും.

   ഇടക്കിടെ അവൾ ആലോചിക്കും "ഇപ്പോൾ ഓഫീസ് ഉണ്ടായിരുന്നു എങ്കിൽ.. വെറുതെ ഇരിക്കാമായിരുന്നു "എന്ന്. 
   പിന്നെ കൃഷ്ണനോട് പരാതി പറഞ്ഞു, 
 
   "എന്റെ കൃഷ്ണ ഈ നശിച്ച കോറോണയോട് വേഗം പോവാൻ പറഞ്ഞൂടെ നിനക്ക് ". 
   അവളുടെ പ്രാർത്ഥന  കേട്ട് കൃഷ്ണന് വയ്യാതെ ആയിന്ന് തോന്നുന്നു.. കൊറോണ കൂടുതൽ ആവുകയാണ് ചെയ്യുന്നത്!
    ഒരു  മാസം കൂടി നീണ്ടു കിട്ടിയ 

സന്തോഷത്തിൽ കുട്ടികൾ, ഒരു ജോലിക്കും പോകേണ്ടി വരാതെ വീട്ടിൽ ഇരുന്ന് മൂന്ന് നേരം ആഹാരം കഴിച്ചു, ഫോണിൽ കുത്തിയും, ഉറങ്ങിയും സമയം കളയുന്ന ഭർത്താക്കൻമ്മാർ...

                         അവധി ആയതു കൊണ്ട് "വെറൈറ്റി ഫുഡ് " ഉണ്ടാകാൻ ആവശ്യപ്പെട്ട് കുട്ടികൾ !  അപ്പോൾ അവളുടെ മറുപടി, 

"എന്നെ കൊണ്ട് ഇതേ പറ്റു, വേണക്കിൽ കഴിച്ചിട്ട് പോ " ദേഷ്യത്തിലുള്ള ആ ഉത്തരം കേട്ടാൽ ആരും വാ തുറക്കില്ല. അത് തുറപ്പിക്കില്ല !

                       എന്നും ജോലിക്കു പോകുന്ന അവൾക്കു രാവിലെ 10 മണിക്ക് ഓഫീസിൽ എത്തിയ മതി, അതിന് അനുസരിച്ചാണ് രാവിലെ എണീക്കലും. പത്രം കഴുകാനും, തുടക്കനും ഭക്ഷണം ഉണ്ടാകാനും വീട്ടിൽ വേലക്കാരി  ഉള്ളപ്പോൾ അവൾക്കു കുഴപ്പം ഇല്ലായിരുന്നു. പെട്ടന് അഞ്ചു മണിക്ക് എണീക്കലും എല്ലാ  ജോലികൾ ചെയേണ്ടി വന്നപ്പോൾ ബുദ്ധിമുട്ടു തോന്നാതിരിക്കില്ല. 
"പണിത് പണിത് ഉപ്പാട് ഇളകി "

എന്ന് പറഞ്ഞു ഇരിക്കാൻ നോക്കിയാൽ ദേ അടിക്കുന്നു വിസിൽ ! ഒരു ദിവസം എനിക്ക് വയ്യാന്നു പറഞ്ഞു ഇരുന്നപ്പോ പാൽ തിളച്ചു പൊന്തി പോയി! അത് വൃത്തിയാകാൻ ഇരട്ടി ജോലി എടുക്കേണ്ടി വന്നു അവൾക്കു. ദേഷ്യത്തോടെ പാത്രങ്ങൾ വലിച്ചറിഞ്ഞപ്പോ അത് നോക്കി നിന്ന് ഭർത്താവും കുട്ടികളും. ഒടുവിൽ അവൾ തന്ന അടുക്കി വെക്കേണ്ടി വന്നു. എന്നും ജോലിക്കു പോയിരുന്നപ്പോ ഇത് ഒരു പ്രശ്നമായിരുന്നില്ല. അത് ഓർക്കുമ്പോൾ കോറോണയെ പ്രാകും. അപ്പൊ ഒരു സമാധാനം കിട്ടും അവൾക്കു. താൻ ഈ പണി ഒന്നും ചെയ്യാതെ ഇവിടെ കിടന്നാലോ എന്ന് ആലോചിക്കും എങ്കിലും അത് ചെയ്യില്ല. അവൾക്ക് അറിയാം അവർ ഒന്നും ചെയ്യില്ല എന്ന്.

              അവൾ കൂട്ടുകാരിയായ രമണിയെ പറ്റി  ആലോചിച്ചു. അവൾക്കു ജോലിയില്ല. എങ്ങനെ ആ കുടുംബം കൊണ്ടുപോകുന്നു എന്ന് ആലോചിക്കും. അവൾ  രമണിയെ വിളിക്കുമ്പോൾ തിരക്കിലാണ്  എന്ന് പറയാറുണ്ട്. വീട്ടിൽ ഇരിക്കുന്ന അവൾക്കു എന്ത് തിരക്ക് എന്ന് വാസന്തി ചിന്തിക്കാറുണ്ട്. ആ കഷ്ടപ്പാട് ഇപ്പൊ വാസന്തിയും മനസിലാക്കു ന്നു. എല്ലാ ദിവസം ഒരേ കാര്യങ്ങൾ ചെയ്യുന്ന രമണിക്ക് ഈ സമയവും സാധാരണ ദിവസം പോലെ പോകും  എന്ന് അവൾ ചിന്തിച്ചു. 
               പ്രതീക്ഷിക്കാതെ കിട്ടിയ അവധിയിൽ ഭർത്താവിനെയും കുട്ടികളെയും സഹിക്കേണ്ടി വരുന്ന വീട്ടമ്മമാർക്ക് വേണ്ടേ ഒരു സല്യൂട്ട് !