ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/നാം ചെയ്യേണ്ടത്
നാം ചെയ്യേണ്ടത്
നമ്മുടെ ശുചിത്വശീലം നാം നമ്മിൽ നിന്നു തന്നെ തുടങ്ങണം എന്നു പറയുന്ന ത് എത്രമാത്രം ശരിയാണ് എന്നത് നമുക്ക് ഇന്നത്തെ കാലഘട്ടത്തിൽ നിന്നും മനസ്സി ലാവും. വൃത്തിയായും ചിട്ടയായും ഉള്ള ജീവിതം നയിക്കുന്നതോടൊപ്പം വ്യായാമങ്ങളും കളികളുമെല്ലാം നമുക്ക് ആവശ്യമാണ്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ പൊതുയിട ങ്ങളിൽ നിക്ഷേപിക്കുന്നതു വഴി മണ്ണും ജലാശയങ്ങളും ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനമാകുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങളും നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. പ്ളാസ്റ്റിക് കത്തിക്കുന്നതു മൂലം വായു മലിനാകരണം സംഭവിക്കുന്നു. കൂടാതെ ഇ- മാലി ന്യങ്ങൾ ഉപേക്ഷിക്കുമ്പോൾ അതിൽ നിന്നും പുറന്തള്ളുന്ന വികിരണങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നു. അതുപോലെത്തന്നെ മരങ്ങൾ വെട്ടി നശിപ്പിക്കുകയും പാടങ്ങളും ജലാശ യങ്ങളും മണ്ണിട്ട് നികത്തുകയും കുന്നുകളും മലകളും ഇടിച്ച് നിരത്തുകയും കാട് വെട്ടിത്തെ ളിക്കുന്നതും വഴി പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റം നമുക്ക് ഊഹിക്കാൻ പോലും സാധിക്കി ല്ല. ഇതിൻെറ ഫലമായാണ് പ്രകൃതിയിൽ നിന്നും നമുക്ക് പ്രയാസങ്ങളും നിരവധി അസുഖങ്ങളും നേരിടേണ്ടി വരുന്നത്. ഈ അടുത്ത കാലത്തായി നമ്മൾ നേരിട്ട വൈറസ് രോഗമായ നിപ്പയെ നമ്മൾ അതിജീവിച്ചു. ഇന്ന് നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വൈറസ് രോഗമാണ് കൊറോണ. കോവിഡ് 19 എന്നും ഇത് അറിയപ്പെടുന്നു. ചൈന യിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ രോഗം ലോകം മുഴുവൻ പടർന്ന് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ഭയാനകമായ സത്യം നമുക്കറിയാം. ഈ രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവുമ പ്രധാനമായി ചെയ്യേണ്ടത് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നത് മാത്രമാണ്.
1) കൈകൾ വൃത്തിയായി സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക. 2) മാസ്ക് ഉപയോഗിക്കുക. 3) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. 4) സാമൂഹിക അകലം പാലിക്കുക. 5) അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഇവയെല്ലാം കൃത്യമായി പാലിച്ചാൽ ഈ രോഗത്തെ നമ്മുടെ ലോകത്തുനിന്നും ഇല്ലാതാക്കാൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ