എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഞാൻ മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ മലയാളി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ മലയാളി

എന്തൊരു മഴ. ഉമ്മറത്തു തിണ്ണയിൽ വെച്ച ചൂട് കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് മഴ കൊണ്ട് നിൽക്കുന്ന ആ നായയെ ഞാൻ കണ്ടത്. ഒരു കാലത്ത് അത് ഈ വീട്ടിലെ ഒരു അങ്കം ആയിരുന്നു. അച്ഛന്റെ വിയോഗം അതിനെയും പറഞ്ഞയച്ചു. ഇപ്പോൾ എന്താണാവോ? ഞാൻ അതിനെ പുച്ഛത്തോടെ നോക്കി. എന്നാൽ അതിന്റെ കണ്ണിൽ പഴയ സന്തോഷം ഞാൻ കണ്ടില്ല , പകരം ദയവു തോന്നിക്കുന്ന അതിന്റെ കണ്ണുകൾ എന്നെ പുറത്തിറങ്ങാൻ നിർബന്ധിച്ചു. അച്ഛന്റെ കുടയും എടുത്ത് ഞാൻ അതിനു പിന്നാലെ പോയി. അത് ചെന്ന് നിന്നത് വിറകു പുരയിൽ ആയിരുന്നു. അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ആ വിറകു പുര ഇങ്ങനെ ആകുമായിരുന്നു എന്ന് എനിക്ക് തോന്നിയില്ല...... അവിടെ ഒരു മൂലയിൽ കിടക്കുന്ന ആ നായ തന്റെ മക്കളെയും കെട്ടിപ്പിടിച്ചു എന്നെ നോക്കി. ആ നോട്ടം എന്നെ വേദനിപ്പിച്ചു. മറ്റൊന്നും പറയാതെ ഞാൻ അവക്ക് നേരെ ചെന്ന് രണ്ടു കുഞ്ഞുങ്ങളെയും എടുത്തു. ഇതിനു വേണ്ടിയാണു എന്ന് തോന്നി ആ നായ മാറി നിന്നു. കിഴക്കേ മുറിയിൽ വിരിച്ച ചാക്കിൽ കുഞ്ഞുങ്ങളെ കിടത്തി തിരിഞ്ഞ നിമിഷം ഞാൻ കണ്ടത് എന്നെ നോക്കി നിൽക്കുന്ന അവരുടെ അമ്മയെ ആണ്....... തിരിച്ചു വന്നു തണുത്ത കാപ്പി കുടിക്കുമ്പോൾ എന്നോ അച്ഛൻ തൂക്കി ഇട്ട കലണ്ടർ ലെ വാചകം വായിച്ചു....... "ഞാൻ മലയാളി "

സോന
10 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം