സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പാലിക്കേണ്ട ആരോഗ്യശീലങ്ങൾ
പാലിക്കേണ്ട ആരോഗ്യശീലങ്ങൾ
ഈ ലോകത്തുള്ള മനുഷ്യർ അനേകം പേർ മാലിന്യങ്ങൾ പുഴ, തോട്, നദി എന്നിവിടങ്ങളിൽ ഒക്കെ വലിച്ചെറിയുന്നു. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ അങ്ങനെ തുടങ്ങിയവ മുഴുവനും വലിച്ചെറിയുന്നു. ഒരു പാട് സ്ഥലങ്ങളിൽ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. നാം മരങ്ങളും സസ്യങ്ങളും വെട്ടി നശിപ്പിക്കാതെ സൂക്ഷിക്കുക. നാം ചെടികളുടെ വിത്തുകൾ അല്ലെങ്കിൽ തൈകൾ കിട്ടുമ്പോൾ കളയാതെ നട്ടുവളർത്തുക. പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയുവാനോ കത്തിക്കുവാനോ പാടില്ല. നമ്മുടെ വിദ്യാലയവും വീടും പരിസരവും ഒക്കെ വൃത്തി ആയി സൂക്ഷിക്കുക. ആഹാര സാധനങ്ങൾ പാഴാക്കരുത്. കുടിവെള്ളം പാഴാക്കരുത്. മരങ്ങളിൽ നിന്നും പഴങ്ങൾ ലഭിക്കും.ഇത് അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരം ആകുന്നു. മരങ്ങൾ നട്ടുവളർത്തുന്നത് കൊണ്ട് ഫാക്ടറികളിലും വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്‌സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ വലിച്ചെടുത്തു നമുക്ക് ശ്വസിക്കാൻ ആവശ്യമായ നൈട്രജൻ ഈ മരങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നു. മരങ്ങൾ നശിപ്പിക്കുന്നതിലൂടെ അനേകം ജീവജാലങ്ങൾ നശിച്ചു പോകുന്നു.നാം സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെകൂടെയും ആഹാരത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ് ഉപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കൃമിരോഗങ്ങൾ ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങിയ സാർസ് കോവിഡ് 19 വരെ ഒഴിവാക്കാം.പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കന്റ് വരെ കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോളും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. ഇതു വായുവിലെ രോഗാണുക്കളെ തടയാൻ ഉപയോഗിക്കും .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ