എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമ്മുക്ക് ജീവിക്കാൻ ഉള്ളത് എല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും, ഭക്ഷണവും പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായാ പ്രകൃതിയെ സംരക്ഷണം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലകങ്ങളും ജീവിക്കുന്നത് പ്രകൃതിയിലാണ് . മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടും , പിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതയും , പരിപാലിച്ചും, അധികമായ വായുമലിനീകരണം നടത്താതെയും നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ ചൂടിന്റെ വർധന തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും, ശുദ്ധജലം ലഭിക്കാനും നമ്മുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.പ്രകൃതി അമ്മയാണ്. പ്രകൃതി യെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ ആണ്. മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകുയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാൻ ഉള്ള മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമാക്കി അടുത്ത തലമുറയിലേക്ക് കൈമാറുകയാണ് നാം ചെയ്യേണ്ടത്. നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവർഗ്ഗത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യം ആണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ നിലനിൽപ്പുതന്നെ അപകടത്തിലായേക്കാം. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം