വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/അമ്മയാമീ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പുഴ | color=5 }} <center><poem><font size=4> "മലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പുഴ


"മലിനമാണ് മാനവഹൃദയം
ശുചിത്വമനിവാര്യമാണ്"
മനുഷ്യഹൃദയം കളങ്കപ്പെട്ടു
ശുദ്ധമാക്കുക ലോകരെ,
സ്വാർത്ഥരായ മനുഷ്യരിനി
ദുഷ്ടരായിത്തീരുമോ
മലിനമാക്കി ജലസ്രോതസ്സും
മലിനമാക്കിയീ ഭൂമിയും,
മണ്ണുകോരിക്കാവുമോയീ
മാലിന്യങ്ങൾ നീക്കുവാൻ,
കുളങ്ങളെല്ലാം മൂടിമാറ്റിയിനി
ആകുമോ മീനുകൾക്ക് നീന്തുവാൻ
കുന്നുകൾ നികന്നിടുന്നെങ്കിലും
പൊന്തിടുന്നു ചവർക്കൂമ്പാരം,
നാളെയീ ലാകത്ത് ജീവിക്കുവാനിത്തിരി
ശുദ്ധവായു മാറ്റിവയ്ക്കുവിൻ,
അമ്മയാമീ ഭൂമിയെ മറക്കുന്ന മക്കൾ
നൻമയും മറന്നിടുന്നു.
ദുർഗന്ധമേറിടുന്നു പാരിൽ
മനുഷ്യഹൃദയത്തിനുമൊരുപോലെ,
സുഗന്ധവാഹിനിയാം പൂക്കളെല്ലാം
മണ്ണിലുറങ്ങിപ്പോയിടുന്നു.
"മലിനമാണ് മാനവഹൃദയം
ശുചിത്വമിന്നനിവാര്യമാണ്"
നേരിടൂ ലോകരെയിനി
കോർത്തിടൂ കരങ്ങൾ
കഴുകുവിൻ മലിനമാം
ഈ മാനവഹൃദയത്തെ,
"മലിനമാണ് മാനവഹൃദയം
ശുചിത്വമിന്നനിവാര്യമാണ്"

തരുണി സംഗമിത്ര ബി എൽ
8എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത